അരൂർ-തുറവൂർ ഉയരപ്പാത കരാർ ഒപ്പിടൽ വൈകുന്നു; പൂർത്തിയാകൽ ​വൈകും

ആ​ല​പ്പു​ഴ: അ​രൂ​ർ മു​ത​ൽ തു​റ​വൂ​ർ ഭാ​ഗ​ത്ത് 12.75 കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ൽ നി​ർ​മി​ക്കു​ന്ന എ​ലി​വേ​റ്റ​ഡ് ഹൈ​വേ​യു​ടെ നി​ർ​മാ​ണ ക​രാ​ർ ഒ​പ്പി​ട​ൽ വൈ​കു​ന്നു.

മ​ഹാ​രാ​ഷ്ട്ര​യി​ലെ നാ​സി​ക്കി​ൽ നി​ന്നു​ള്ള അ​ശോ​ക ബി​ൽ​ഡ്കോ​ൺ എ​ന്ന ക​മ്പ​നി​യാ​ണ് 1675 കോ​ടി​ക്ക് ഉ​യ​ര​പ്പാ​ത​യു​ടെ നി​ർ​മാ​ണം ഏ​റ്റെ​ടു​ത്തി​ട്ടു​ള്ള​ത്. 36 മാ​സ​മാ​ണ് നി​ർ​മാ​ണ കാ​ലാ​വ​ധി. തി​ര​ക്കേ​റി​യ റോ​ഡി​ൽ 36 മാ​സം കൊ​ണ്ട് ഉ​യ​ര​പ്പാ​ത​യു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കു​ക ശ്ര​മ​ക​ര​മാ​ണ്.

ക​മ്പ​നി നി​ർ​മാ​ണ ക​രാ​റി​ൽ ഒ​പ്പി​ട്ടു ക​ഴി​ഞ്ഞാ​ലും സ്ഥ​ല​മേ​റ്റെ​ടു​ക്ക​ലും മ​റ്റും ന​ട​ത്തി നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങാ​ൻ കു​റ​ച്ചു സ​മ​യം കൂ​ടി അ​നു​വ​ദി​ക്കാ​റു​ണ്ട്. 90 ശ​ത​മാ​ന​ത്തി​ല​ധി​കം സ്ഥ​ല​വും ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി​യു​ടെ കൈ​വ​ശ​മാ​ണെ​ന്ന​തി​നാ​ൽ ഉ​യ​ര​പ്പാ​ത നി​ർ​മാ​ണം വൈ​കി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ല. ദേ​ശീ​യ​പാ​ത​യി​ൽ മ​റ്റു ഭാ​ഗ​ങ്ങ​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യാ​ലും ഉ​യ​ര​പ്പാ​ത നി​ർ​മാ​ണം വൈ​കാ​ൻ​ സാ​ധ്യ​ത ഏ​റെ​യാ​ണ്. 12 കി​ലോ​മീ​റ്റ​ർ ഉ​യ​ര​പ്പാ​ത​യു​ടെ നി​ർ​മാ​ണ​ത്തി​ന്​ സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ച തു​ക​യി​ലും 16 ശ​ത​മാ​നം കു​റ​ച്ചാ​ണ് അ​ശോ​ക ബി​ൽ​ഡ്കോ​ൺ ക​രാ​ർ എ​ടു​ത്തി​ട്ടു​ള്ള​ത്. ഈ ​തു​ക​യി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കു​ക ശ്ര​മ​ക​ര​മെ​ന്നും എ​ല്ലാ ദി​വ​സ​വും പ​ര​മാ​വ​ധി വേ​ഗ​ത്തി​ൽ നി​ർ​മാ​ണ പ്ര​വൃ​ത്തി മു​ന്നോ​ട്ട് പോ​യാ​ലും 34 മാ​സം കു​റ​ഞ്ഞ​ത് എ​ടു​ക്കു​മെ​ന്നു​മാ​ണ് വി​ദ​ഗ്ധ​രു​ടെ വി​ല​യി​രു​ത്ത​ൽ.

സം​സ്ഥാ​ന​ത്തെ ഒ​രു നി​ർ​മാ​ണ പ്ര​വൃ​ത്തി​ക്കും അ​സം​സ്കൃ​ത വ​സ്തു​ക്ക​ൾ യ​ഥാ​സ​മ​യം ആ​വ​ശ്യ​ത്തി​ന് ല​ഭ്യ​മാ​കാ​റി​ല്ല. അ​പ്പോ​ഴാ​ണ് ചേ​ർ​ത്ത​ല ടൗ​ണി​നെ​യോ കൊ​ച്ചി ന​ഗ​ര​ത്തെ​യോ ക​ട​ന്ന് ലോ​റി​ക​ളി​ൽ പാ​റ ഉ​ൽ​പ​ന്ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ഉ​യ​ര​പ്പാ​ത നി​ർ​മാ​ണ​ത്തി​ന് എ​ത്തേ​ണ്ട​ത്.

നി​ർ​മാ​ണ കാ​ല​യ​ള​വി​ൽ ഗ​ർ​ഡ​റു​ക​ൾ സ്ഥാ​പി​ക്കു​മ്പോ​ഴെ​ങ്കി​ലും ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും ത​ട​സ്സ​പ്പെ​ടു​ത്തേ​ണ്ടി വ​രു​മെ​ന്ന​തും പ്ര​ശ്ന​മാ​ണ്.

Tags:    
News Summary - Arur-Thuravur Elevation Agreement signing delayed; Completion will be delayed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.