ആലപ്പുഴ: ഭിന്നശേഷിക്കാരനായ യുവാവിനെ വീട്ടിൽ അതിക്രമിച്ചുകയറി മർദിച്ച പരാതിയിൽ അന്വേഷണം പൂർത്തിയാക്കി രണ്ടു മാസത്തിനകം കുറ്റപത്രം കോടതിയിൽ സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ. ചെങ്ങന്നൂർ ഡിവൈ.എസ്.പിക്കാണ് കമീഷൻ അംഗം വി.കെ. ബീനാകുമാരി നിർദേശം നൽകിയത്.
മതിയായ തെളിവുകൾ പരാതിക്കാരന് കോടതിയിൽ സമർപ്പിക്കാമെന്നും കമീഷൻ ഉത്തരവിൽ പറഞ്ഞു. പള്ളിക്കൽ കളരിക്കൽ കിഴക്കതിൽ യോഹന്നാൻ പാപ്പി സമർപ്പിച്ച പരാതിയിലാണ് നടപടി.
തന്റെ ഭിന്നശേഷിക്കാരാനായ മകനെ ശിശുപാലൻ, സുമേഷ്, വിശ്വംഭരൻ എന്നിവർ ചേർന്ന് 2022 ഏപ്രിൽ മൂന്നിന് മർദിച്ചെന്നാണ് പരാതി. ഭിന്നശേഷി അവകാശ നിയമപ്രകാരവും എതിർകക്ഷികൾക്കെതിരെ കേസെടുത്തതായി ചെങ്ങന്നൂർ ഡിവൈ.എസ്.പി കമീഷനെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.