ആലപ്പുഴ: നഗരത്തിൽ ഒരു സ്വകാര്യസ്ഥാപന ഉടമയായിരുന്നയാൾ ഓൺലൈൻ 'പണക്കുഴി'യിൽ വീഴുന്നത് വർഷങ്ങളുടെ ഫേസ്ബുക്ക് സൗഹൃദത്തിലൂടെയാണ്. യുവതിയുടെ പേരിലുള്ള ഫേസ്ബുക്ക് പ്രൊഫൈലുമായി തുടങ്ങിയ ചാറ്റ് പിന്നീട് സൗഹൃദമായി മാറുകയായിരുന്നു.
ജർമനിയിൽ ഇൻവെസ്റ്റ്മെൻറ് തുടങ്ങാൻ ആ 'യുവതി' പങ്കാളിയായി ക്ഷണിക്കുകയും ഇതിനുള്ള ഗവ. നടപടികൾക്കെന്ന പേരിൽ എട്ടുലക്ഷത്തോളം രൂപ തട്ടിയെടുക്കുകയുമായിരുന്നു. നേരത്തേതന്നെ ഫോൺ ഹാക്ക് ചെയ്ത് എളുപ്പം പണക്കാരനാകാനുള്ള ഇയാളുടെ ചോദനയെ ഇവർ ദുരുപയോഗം ചെയ്തു.
സമാന രീതിയിലുള്ള മറ്റൊരു സംഭവം ജർമനിയിൽനിന്നാണ്. കേരളത്തിൽ വന്ന് ഇൻവെസ്റ്റ് താൽപര്യം പ്രകടിപ്പിച്ച് ഒരു യൂറോപ്യൻ വ്യാജ പ്രൊഫൈൽ നിർമിച്ച് കബളിപ്പിച്ചു. പണം പോയി മാനസികപ്രശ്നങ്ങളിലേക്ക് വഴുതിവീഴുന്നവർ ധാരാളമാെണന്ന് സൈകോളജിസ്റ്റ് അഞ്ജു ലക്ഷ്മി പറയുന്നു.
പലപ്പോഴും തട്ടിപ്പിനിരയാകുന്നത് ഉയർന്ന വിദ്യാഭ്യാസമുള്ള സമൂഹത്തിൽ ഉന്നത നിലവാരത്തിൽ ജീവിക്കുന്നവരാണ്. നിയമങ്ങളെക്കുറിച്ചുള്ള അജ്ഞതയും ഏതുതരം സർട്ടിഫിക്കറ്റും ഒറിജിനൽപോലെ നിർമിക്കാനുള്ള തട്ടിപ്പ് സംഘത്തിെൻറ കഴിവും വേഗത്തിൽ പണം സമ്പാദിക്കണമെന്നുള്ള ഇരയുടെ വ്യാഗ്രതയും സംഘത്തിന് ഓൺലൈനിൽ പണം തട്ടിയെടുക്കാൻ വഴിയൊരുക്കുന്നു.
മൊബൈൽ ഗെയിമിന് ആസക്തി ഉണ്ടായിരുന്ന കുട്ടി മാതാപിതാക്കളുടെ ബാങ്ക് അക്കൗണ്ടിൽനിന്ന് കളിച്ച് കളഞ്ഞത് 50,000ത്തോളം രൂപയാണ്. ഓൺലൈനിൽ ചെറിയ സാധനങ്ങൾ വാങ്ങാൻ രക്ഷിതാക്കൾ ബാങ്ക് വിവരങ്ങൾ കുട്ടിയെ അറിയിച്ചിരുന്നു. എന്നാൽ, ഇതുവെച്ച് പണം മുടക്കി ഗെയിം കളിക്കുകയും കൂട്ടുകാർക്ക് ഗെയിം ഉപകാരങ്ങൾ വാങ്ങിനൽകിയുമാണ് ഈ പണം രക്ഷിതാക്കൾ അറിയാതെ കുട്ടി ചെലവഴിച്ചത്.
ഇത്തരം കേസുകളിൽ സ്വന്തം കുട്ടി ആയതിനാൽ രക്ഷിതാക്കൾ പരാതിപ്പെടാറില്ലന്ന് സൈബർസെൽ അധികൃതർ പറയുന്നു. ബാങ്ക് വിവരങ്ങൾ കുട്ടികളെ അറിയിക്കാതിരിക്കണമെന്നും ഓൺലൈൻ പർച്ചേസിങ്ങിനുൾെപ്പടെ കുട്ടിയുടെ മൊബൈൽ ഉപയോഗത്തിൽ ശ്രദ്ധചെലുത്തണമെന്നും അവർ കൂട്ടിച്ചേർക്കുന്നു.
സോഷ്യൽ മീഡിയയിലെ ഗ്രൂപ്പുകളിലൊന്നിൽനിന്നാണ് യുവതി ഒരു യുവാവുമായി പരിചയപ്പെടുന്നത്. പിന്നീട് സൗഹൃദത്തിലാവുകയും ഇരുവരും നിരന്തരം വിഡിയോ കാൾ ചെയ്യുകയും ചെയ്തിരുന്നു. ശേഷം ഈ വിഡിയോ കാളിെൻറ സ്ക്രീൻ ഷോർട്ടുകൾ വിദേശത്തുള്ള ഭർത്താവിനെയടക്കം കാണിക്കുമെന്ന് ഭീഷണിപ്പെടുത്തി 80,000 രൂപയോളം തട്ടിയെടുക്കുകയായിരുന്നു. ഇത്തരം പലതരം കേസുകൾ ഇപ്പോൾ കൂടുകയാണ്. നമ്മുടെ വിവരങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിടുന്നതിലൂടെയാണ് കൂടുതൽ തട്ടിപ്പിനും ചൂഷണത്തിനും കളമൊരുങ്ങുന്നതെന്നും അധികൃതർ പറയുന്നു.
'ഓൺലൈൻ തട്ടിപ്പ് കേസുകൾ കൂടിവരുകയാണ്. സോഷ്യൽ മീഡിയയിലൂടെ നമ്മളോട് ഇടപെടുന്നയാളെ നമ്മൾ അറിയുന്നില്ല. ഇതറിയാതെ വ്യക്തിപരമായ കാര്യങ്ങൾ അടക്കം പങ്കുവെക്കുമ്പോൾ പലതരം ചതിക്കുഴികൾ പതിയിരിക്കുന്നുണ്ട്. കൂടുതൽ ബോധമുള്ളവരായി സോഷ്യൽ മീഡിയ ഉപയോഗിക്കേണ്ടത് അനിവാര്യമാണ്'.
എം.കെ. രാജേഷ് (സൈബർസെൽ സി.ഐ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.