ആലപ്പുഴ: മത്സര വള്ളംകളിയുടെ ഹരം കൂട്ടാൻ ഇത്തവണ ബൈക്ക് റൈഡർമാരും ഇറങ്ങുന്നു. വ്യാഴാഴ്ച വൈകീട്ട് നാല് മുതൽ എട്ടുവരെ ആലപ്പുഴ ബീച്ചിലെ റിക്രിയേഷന്‍ ഗ്രൗണ്ടിൽ അഭ്യാസപ്രകടനങ്ങൾ നടത്തും. 69ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗമായി നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ജനങ്ങള്‍ക്ക് ബൈക്ക് സ്റ്റണ്ട് കാണാനും സുരക്ഷിതമായി സ്റ്റണ്ടിങ് നടത്താനും അവസരമുണ്ടാകും. പള്‍സര്‍മാനിയ 2.0െൻറ സഹകരണത്തോടെയാണ് ബൈക്കിൽ അഭ്യാസ പ്രകടനങ്ങള്‍ നടത്തുന്നത്. പള്‍സര്‍ എന്‍.എസ്. 125, എന്‍ 160, എന്‍.എസ്. 200 എന്നീ ബൈക്കുകള്‍ കൊണ്ടുള്ള ചാലഞ്ച് സോണുകളും ഇവിടെയുണ്ട്. നെഹ്റുട്രോഫി വള്ളംകളി നടക്കുന്ന ദിവസം പുന്നമടക്കായലിലും ജങ്കാറില്‍ ബൈക്കുകളുടെ അഭ്യാസ പ്രകടനം നടത്തും.
വാഹനമോടിക്കാന്‍ ലൈസന്‍സുള്ളവര്‍ക്ക് വ്യാഴാഴ്ച വൈകീട്ട് നാലിന് റിക്രിയേഷന്‍ ഗ്രൗണ്ടിലെത്തി ബൈക്ക് സ്റ്റണ്ടിങ് നടത്താം. വാഹനം, സുരക്ഷ ഉപകരണങ്ങള്‍, സ്റ്റണ്ടിങ് പരിശീലനം എന്നിവ നല്‍കും. താൽപര്യമുള്ളവര് https://www.bajajauto.com/pulsar-mania എന്ന ലിങ്കിലൂടെ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9930104931, 9869249701.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.