ജൈവ മാലിന്യസംസ്കരണം; ഇ-ടെൻഡർ ഒഴിവാക്കിയതി​ൽ നഗരസഭ കൗ​ൺസിലിൽ പ്രതിഷേധം

ആ​ല​പ്പു​ഴ: ന​ഗ​ര​സ​ഭ പ​രി​ധി​യി​ലെ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്ന്​ ജൈ​വ​മാ​ലി​ന്യം സം​ഭ​രി​ക്കാ​ൻ ഇ-​ടെ​ൻ​ഡ​ർ ഒ​ഴി​വാ​ക്കി മാ​നു​വ​ൽ ടെ​ൻ​ഡ​ർ ക്ഷ​ണി​ച്ച​തി​ൽ കൗ​ൺ​സി​ലി​ൽ പ്ര​തി​ഷേ​ധം.

ബു​ധ​നാ​ഴ്ച ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ്​ പ്ര​തി​ഷേ​ധ​മു​യ​ർ​ന്ന​ത്. ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ, ആ​രോ​ഗ്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ, ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി എ​ന്നി​വ​രു​ടെ അ​സാ​ന്നി​ധ്യ​ത്തി​ൽ ടെ​ൻ​ഡ​ർ ആ​രോ​ഗ്യ​വ​കു​പ്പ് എ​ച്ച്.​ഒ.​ഡി പൊ​ട്ടി​ച്ച​തി​നെ അം​ഗ​ങ്ങ​ൾ രം​ഗ​ത്തെ​ത്തി.

ക​രാ​ർ പു​തു​ക്കാ​തെ അ​മി​ത തു​ക ഈ​ടാ​ക്കി​യാ​ണ്​ ന​ഗ​ര​ത്തി​ലെ വ്യാ​പാ​രി​ക​ളി​ൽ​നി​ന്ന്​ ഏ​ജ​ൻ​സി​ക​ൾ മാ​ലി​ന്യം ശേ​ഖ​രി​ക്കു​ന്ന​ത്. ഇ​ത്ത​ര​ത്തി​ൽ പ്ര​തി​ദി​നം 15 മു​ത​ൽ 25ട​ൺ മാ​ലി​ന്യ​മാ​ണ്​ നീ​ക്കു​ന്ന​ത്.

അ​മ​ല ഇ​ക്കോ ക്ലീ​ൻ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​ന് ഹോ​ട്ട​ൽ മാ​ലി​ന്യ​വും ജ​ന്ന​ത്ത്​ ഫാ​മി​ന്​ ചി​ക്ക​ൻ മാ​ലി​ന്യ​വും ശേ​ഖ​രി​ക്കാ​ൻ ക​രാ​ർ ന​ൽ​കാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു.

ആ​ല​പ്പു​ഴ ജി​ല്ല കോ​ട​തി പാ​ല​ത്തി​ന്‍റെ നി​ര്‍മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​ടി​യൊ​ഴി​പ്പി​ക്ക​പ്പെ​ടു​ന്ന ന​ഗ​ര​സ​ഭ​യു​ടെ ജെ​ട്ടി ഷോ​പ്പി​ങ്​ കോം​പ്ല​ക്സി​ലെ രേ​ഖ​ക​ള്‍ ഹാ​ജ​രാ​ക്കി​യ ലൈ​സ​ന്‍സി​ക​ളെ താ​ല്‍ക്കാ​ലി​ക​മാ​യി പു​ന​ര​ധി​വ​സി​പ്പി​ക്കും. പു​ന്ന​മ​ട, നെ​ഹ്​​റു​ട്രോ​ഫി പ്ര​ദേ​ശ​ത്തെ ന​ഗ​ര​സ​ഭ​യു​ടെ മു​ഴു​വ​ന്‍ ക​ട​ത്ത്​ സ​ര്‍വി​സ് ക​ട​വു​ക​ളി​ലെ​യും സ​മ​യ​വും മ​റ്റു വി​വ​ര​ങ്ങ​ളും രേ​ഖ​പ്പെ​ടു​ത്തി​യ യാ​ത്രാ​വി​വ​ര ബോ​ര്‍ഡു​ക​ള്‍ പ​ദ്ധ​തി റി​വി​ഷ​നി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി സ്ഥാ​പി​ക്കും.

ന​ഗ​ര​സ​ഭ ചെ​യ​ര്‍പേ​ഴ്സ​ൻ കെ.​കെ. ജ​യ​മ്മ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് ചെ​യ​ര്‍മാ​ന്‍ പി.​എ​സ്.​എം. ഹു​സൈ​ന്‍, കൗ​ൺ​സി​ല​ർ​മാ​രാ​യ എ.​എ​സ്. ക​വി​ത, എം.​ആ​ർ. പ്രേം, ​സൗ​മ്യ​രാ​ജ്, അ​ഡ്വ. റീ​ഗോ​രാ​ജു, ബി. ​മെ​ഹ​ബൂ​ബ്, ബി. ​അ​ജേ​ഷ്, ഇ​ല്ലി​ക്ക​ല്‍ കു​ഞ്ഞു​മോ​ന്‍, മ​നു ഉ​പേ​ന്ദ്ര​ന്‍, ആ​ര്‍. ര​മേ​ഷ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Bio waste treatment; Protest in municipal council over e-tender

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.