ആലപ്പുഴ: ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ക്രമസമാധാന നടപടികളുടെ മുന്നൊരുക്കത്തിന്റെ ഭാഗമായി കേന്ദ്രസേന രണ്ടിടത്ത് റൂട്ട് മാർച്ച് നടത്തി. ആലപ്പുഴ സബ് ഡിവിഷൻ പൊലീസുമായി ചേർന്ന് കലക്ട്രേറ്റ് ഭാഗത്ത് തിങ്കളാഴ്ച രാവിലെ 7.30നും, കായംകുളം സബ് ഡിവിഷൻ പൊലീസുമായി ചേർന്ന് കായംകുളം മാർക്കറ്റ് പരിസരത്ത് വൈകീട്ട് 4.30നുമാണ് റൂട്ട്മാർച്ച് നടത്തിയത്.
ആലപ്പുഴയിൽ ഡിവൈ.എസ്.പി ടി.ബി. വിജയൻ, ആലപ്പുഴ സൗത്ത് സ്റ്റേഷന് ഓഫിസര്‍ കെ.പി. തോംസൺ, കായംകുളത്ത് ഡിവൈ.എസ്.പി അജയ് നാഥ്, എസ്.ഐ മാരായ ഹാഷിം, രതീഷ് ബാബു എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.