ചെങ്ങന്നൂർ: യു.കെയിൽ ജോലി വാഗ്ദാനത്തിലൂടെ ലക്ഷങ്ങൾ തട്ടിയെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. കടപ്ര കിഴക്കുംഭാഗം കിഴക്കേ തേവർക്കുഴിയിൽ അജിൻ ജോർജിനെയാണ് (30) മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്.
ചെന്നിത്തല തൃപ്പെരുംന്തുറ കാരാഴ്മ മൂലയിൽ സാം യോഹന്നാന്റെ പരാതിയിൽ നടത്തിയ അന്വഷണത്തിൽ തൃശൂരിലെ ഒല്ലൂരിൽനിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. സാമിനും ഭാര്യക്കും യു.കെയിൽ ജോലി വാഗ്ദാനം ചെയ്ത് രണ്ടുലക്ഷം രൂപ പ്രതി വാങ്ങുകയും ഒക്ടോബർ നാലിന് മെഡിക്കലിനായി എത്തണമെന്ന് അറിയിച്ചതനുസരിച്ച് ദമ്പതികൾ പുറപ്പെടുകയും ചെയ്തു. ഇടക്ക് ഫോണിൽ ബന്ധപ്പെട്ടപ്പോൾ സ്വിച്ച്ഓഫ് ആണെന്ന് മനസ്സിലാക്കി. തട്ടിപ്പ് മനസ്സിലാക്കിയതോടെതാണ് ഇവർ പരാതി നൽകിയത്. എളമക്കര സ്റ്റേഷൻ പരിധിയിലുള്ള യുവതിയിൽനിന്നും 42 ലക്ഷം തട്ടിയെടുത്തതുൾപ്പെടെ, മലപ്പുറം, പെരിന്തൽമണ്ണ, കോട്ടയം, എറണാകുളം, കൊല്ലം ജില്ലകളിലായി സമാനമായ നിരവധി കേസുകളുണ്ട്.
ജില്ല പൊലീസ് മേധാവിയുടെ നിർദേശപ്രകാരം സൈബർ സെല്ലിന്റെ സഹായത്തോടെ ഇൻസ്പെക്ടർ എ. അനീഷ്, എസ്.ഐ സി.എസ്. അഭിരാം, എ.എസ്.ഐ എസ്. റിയാസ്, സി.പി.ഒമാരായ സാജിദ്, ഹരിപ്രസാദ്, അജിത് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്. പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.