ചെങ്ങന്നൂര്‍: ക്ഷേത്രം വകയായി വഴിയരികിൽ സ്ഥാപിച്ചിരുന്ന നാഗവിളക്ക് മോഷ്ടിച്ച് കുളത്തിൽ ഉപേക്ഷിച്ച കേസിൽ നഗരസഭ കൗൺസിലർ അടക്കം മൂന്നുപേരെ പൊലീസ് പിടികൂടി.
ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷന് റോഡിൽനിന്നും വണ്ടിമല ദേവീക്ഷേത്രത്തിലേക്കുള്ള വഴിയരികിൽ സ്ഥാപിച്ചിരുന്ന ശിലാനാഗവിളക്കാണ് ഇളക്കിയെടുത്ത് പെരുങ്കുളംകുളത്തിൽ ഉപേക്ഷിച്ചത്.
ചെങ്ങന്നൂര്‍ നഗരസഭ കൗൺസിലറും കേരള കോൺഗ്രസ് ജോസഫ് വിഭാഗം സംസ്ഥാന ഉപാധ്യക്ഷനുമായ തിട്ടമേൽ കണ്ണാട്ട് വീട്ടിൽ രാജൻ കണ്ണാട്ട് എന്ന തോമസ് വര്‍ഗീസ് (66), തിട്ടമേൽ കൊച്ചുകുന്നുംപുറത്ത് രാജേഷ് എന്ന ശെൽവന്, പാണ്ടനാട് കീഴ്വന്മഴി കളക്കണ്ടത്തിൽ കുഞ്ഞുമോൻ (49) എന്നിവരെയാണ് പൊലീസ് പടികൂടിയത്. റെയിൽ വേസ്റ്റേഷന് റോഡിൽ രാജന്കണ്ണാട്ടിന്റെ വകയായുള്ള വ്യാപാരസമുച്ചയത്തിനു കൂടുതൽ സൗകര്യങ്ങളുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ ക്ഷേത്രത്തിന്റെ വക ശിലാനാഗവിളക്ക് വെള്ളിയാഴ്ച രാത്രിയിൽ രണ്ടും മൂന്നും പ്രതികള്‍ക്ക് പണംനൽകി കൃത്യം നിർവഹിപ്പിക്കുകയായിരുന്നത്രെ. ഇളക്കിയെടുത്ത ശിലാവിളക്ക് പെരുങ്കുളം ഭാഗത്തെ കുളത്തിൽ ഉപേക്ഷിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.