ആലപ്പുഴ: പെട്രോളിലും ഡീസലിലും മായമെന്ന പരാതിയിൽ ജില്ലയിലെ വിവിധ പമ്പുകളിൽ സിവിൽ സപ്ലൈസ് അധികൃതർ പരിശോധന നടത്തി. ജില്ല സപ്ലൈ ഓഫിസർ ടി. ഗാനാദേവിയുടെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് നാല് പമ്പുകളിൽ ആദ്യഘട്ട പരിശോധന നടത്തി. പ്രാഥമിക പരിശോധനയിൽ ക്രമക്കേട് കണ്ടെത്താനായില്ല. ഇന്ധനത്തിന്റെ അളവിലെ കുറവ്, പ്രീമിയം പെട്രോളിന് പകരം സാധാരണ പെട്രോൾ നൽകി കൂടുതൽ തുക ഈടാക്കൽ, മായം ചേർത്ത പെട്രോളിൽ മൈലേജ് കുറയുന്നു തുടങ്ങിയ പരാതികളാണ് ലഭിച്ചത്. പരിശോധനക്ക് വിദഗ്ധരുടെ സഹായവും തേടി. മാവേലിക്കര താലൂക്ക് സപ്ലൈ ഓഫിസർ കെ. മായാദേവി, അമ്പലപ്പുഴ താലൂക്ക് സപ്ലൈ ഓഫിസർ എൽ.സി. സീന, കാർത്തികപ്പള്ളി താലൂക്ക് സപ്ലൈ ഓഫിസർ ജി. ഓമനക്കുട്ടൻ, റേഷനിങ് ഇൻസ്പെക്ടർമാരായ കെ. ബിജേഷ് കുമാർ, എം.ഐ. മുനീർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.