അരൂക്കുറ്റി (ആലപ്പുഴ): ഗ്രാമപഞ്ചായത്തിൽ പ്രസിഡൻറ് സ്ഥാനം തീരുമാനമായെങ്കിലും വൈസ് പ്രസിഡൻറ് ആരാകുമെന്നതിൽ തർക്കത്തോട് തർക്കം. വൈസ് പ്രസിഡൻറ് സ്ഥാനം മുസ്ലിം ലീഗിലെ സനീറ ഹസനാണെന്ന് പാർട്ടിയിലെ ചിലർ ഫേസ്ബുക്കിലൂെടെ പ്രചരിപ്പിക്കുന്നത് വിവാദമാകുന്നുണ്ട്.
ആകെയുള്ള 13 സീറ്റുകളിൽ ആറ് സീറ്റുകൾ കോൺഗ്രസിന് ലഭിച്ചപ്പോൾ ഒരു സീറ്റ് മുസ്ലിം ലീഗിനാണ്. കോൺഗ്രസിെല അഷറഫ് വെള്ളേഴത്ത് പ്രസിഡൻറാകുമെന്നതിൽ തർക്കമില്ല. വൈസ് പ്രസിഡൻറ് സ്ഥാനവും കോൺഗ്രസ് ആവശ്യപ്പെടുമ്പോൾ അത് തങ്ങൾക്ക് നൽകി മുന്നണി ബന്ധം ദൃഢമാക്കണമെന്നാണ് മുസ്ലിം ലീഗ് ജില്ല നേതൃത്വം ആവശ്യപ്പെടുന്നത്.
സാമുദായിക സന്തുലിതാവസ്ഥ നിലനിർത്താൻ ആഗി ജോസിനെ വൈസ് പ്രസിഡൻറാക്കാൻ കോൺഗ്രസിന് താൽപര്യം ഉണ്ട്. നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിൽ വിള്ളലുണ്ടാകാതിരിക്കാൻ പരമാവധി പൊരുത്തപ്പെട്ട് പോകണമെന്നാണ് ജില്ല നേതൃത്വം പറയുന്നത്.
ആദ്യത്തെ മൂന്ന് വർഷം മുസ്ലിം ലീഗ് വൈസ് പ്രസിഡൻറ് സ്ഥാനം വഹിക്കട്ടെ എന്നാണ് ജില്ല നേതൃത്വത്തിെൻറ നിർദേശം എന്നറിയുന്നു. തുടർന്നുള്ള വർഷങ്ങളിൽ കോൺഗ്രസ് വൈസ് പ്രസിഡൻറ് സ്ഥാനം വഹിക്കും. ചൊവ്വാഴ്ച നടക്കുന്ന നേതൃയോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമുണ്ടായേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.