ആലപ്പുഴ: ജില്ലയിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ആയിരംകടന്നു. ചൊവ്വാഴ്ച 1087 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 1063 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം. മൂന്നാംതരംഗത്തിലാണ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നത്. രണ്ടാഴ്ചക്കിടെ 8,487 പേർക്കാണ് രോഗം പിടിപ്പെട്ടത്. നിലവിൽ 5039 പേരാണ് ചികിത്സയിലുള്ളത്.
ഈ മാസം ആദ്യവാരം മുതലാണ് രോഗികളുടെ എണ്ണത്തിൽ വർധനവുണ്ടായത്. ഇതിനിടെ രണ്ടുമരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബുധനൂർ സ്വദേശിനിയായ 26കാരിയും മാരാരിക്കുളം സൗത്തിൽ 39കാരനുമാണ് മരിച്ചത്.
ചൊവ്വാഴ്ച വിദേശത്തുനിന്ന് എത്തിയ ഒരാൾക്കും 10 ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. 16 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗസ്ഥിരീകരണ നിരക്ക് 30.41 ശതമാനമാണ്. 119 പേര് രോഗമുക്തരായി. തിങ്കളാഴ്ച രോഗികളുടെ എണ്ണം 835ഉം ടി.പി.ആർ നിരക്ക് 25.24 ശതമാനവുമായിരുന്നു. ഒറ്റദിവസത്തെ വ്യത്യാസത്തിൽ ടി.പി.ആർ 30.41ലേക്ക് കുതിച്ചപ്പോൾ രോഗികളുടെ എണ്ണം ആയിരം കടക്കുകയായിരുന്നു. പരിശോധനഫലം പുറത്തുവരുന്നതോടെ രോഗികളുടെ എണ്ണം കുത്തനെ കൂടുമെന്ന ആശങ്കയുണ്ട്. പനിബാധിച്ച് നിരവധി പേരാണ് ആശുപത്രിയിൽ ചികിത്സതേടുന്നത്.
ഒമിക്രോൺ ഭീതിയിൽ രാത്രി കർഫ്യൂ അടക്കമുള്ള നിയന്ത്രണമുണ്ടായിരുന്നതിനാൽ ഈ മാസം തുടക്കത്തിൽ രോഗികളുടെ എണ്ണം കുറവായിരുന്നു. അന്ന് ടി.പി.ആർ 4.06 ശതമാനം ആയിരുന്നു. പിന്നീട് ഓരോ ദിവസവും ഉയരുകയായിരുന്നു.
കഴിഞ്ഞ ഡിസംബർ 12നാണ് പ്രതിദിനരോഗികളുടെ എണ്ണം നൂറിൽ താഴ്ന്നത് -96. കഴിഞ്ഞ ഏപ്രിൽ 20ന് രോഗികളുടെ എണ്ണം 1347 ആയിരുന്നു. പിന്നീട് ആഗസ്റ്റിലും സെപ്റ്റംബറിലും ആയിരം കടന്നെത്തിയെങ്കിലും ഒക്ടോബറിൽ 500ൽ താഴെയായിരുന്നു.
വീടുകളിലെ നിരീക്ഷണം ജാഗ്രതയിലാക്കാം...
കുടുംബാംഗങ്ങളുമായി യാതൊരുവിധ സമ്പര്‍ക്കവും പാടില്ല
വായുസഞ്ചാരമുള്ള മുറിയില്‍ താമസിക്കുക
എപ്പോഴും എന്‍-95 മാസ്ക് അല്ലെങ്കില്‍ ഡബിള്‍ മാസ്ക് ഉപയോഗിക്കുക
കൈകള്‍ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകണം. സാനിറ്റൈസര്‍ ഉപയോഗിച്ച് അണുമുക്തമാക്കണം
പാത്രങ്ങള്‍, ധരിക്കുന്ന വസ്ത്രങ്ങള്‍ തുടങ്ങിയ വ്യക്തിഗത വസ്തുക്കള്‍ മറ്റുള്ളവര്‍ ഉപയോഗിക്കരുത്
മുറിക്കുള്ളില്‍ സ്പര്‍ശിക്കുന്ന പ്രതലങ്ങള്‍ സോപ്പും വെള്ളവും അല്ലെങ്കില്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് അണുമുക്തമാക്കണം
പള്‍സ് ഓക്സീമീറ്റര്‍ ഉപയോഗിച്ച് ഓക്സിജൻ അളവ് പരിശോധിക്കണം
ശരീരോഷ്മാവ് അളന്ന് രേഖപ്പെടുത്തണം
നന്നായി വിശ്രമിക്കണം. ധാരാളം വെള്ളം കുടിക്കുക. കൃത്യസമയത്ത് ആഹാരം കഴിക്കുക
ദിവസവും കൃത്യമായ ഇടവേളകളില്‍ നാലുനേരം 650 മില്ലിഗ്രാം പാരാസെറ്റമോള്‍ കഴിച്ചിട്ടും ശരീരോഷ്മാവ് നിയന്ത്രണ വിധേയമാകുന്നില്ലെങ്കില്‍ ഡോക്ടറെ വിവരമറിയിക്കുക
ഡോക്ടറുടെ നിര്‍ദേശമില്ലാതെ മരുന്നുകഴിക്കുകയും രക്തം പരിശോധിക്കുകയും എക്സ് റേ, സി.ടി സ്കാന്‍ എന്നിവ നടത്തുകയും ചെയ്യരുത്
സ്വന്തം താൽപര്യപ്രകാരം സ്റ്റിറോയ്ഡുകള്‍ കഴിക്കരുത്
ഡോക്ടറുടെ കുറിപ്പടി മറ്റുള്ളവരുമായി പങ്കുവെക്കരുത്വൈദ്യസഹായം തേടൽ
മൂന്ന് ദിവസത്തിലധികം ശരീരോഷ്മാവ് 100 ഡിഗ്രി സെല്‍ഷ്യസിന് മുകളിലെത്തിയാൽ
ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടാൽ
ഒരു മണിക്കൂറില്‍ മൂന്നുതവണയും ഓക്സിജന്‍ സാച്ചുറേഷന്‍ 93 ശതമാനത്തില്‍ താഴ്ന്നാൽ
നെഞ്ചില്‍ വേദന അല്ലെങ്കില്‍ ഭാരം കഠിനമായ ക്ഷീണവും പേശിവേദനയും അനുഭവപ്പെട്ടാൽ.
നിരീക്ഷണം അവസാനിപ്പിക്കുന്നത്
കോവിഡ് പോസിറ്റീവായതിനുശേഷം ചുരുങ്ങിയത് ഏഴു ദിവസമെങ്കിലും പിന്നിടുകയും തുടര്‍ച്ചയായ മൂന്നു ദിവസങ്ങളില്‍ പനി ഇല്ലാതിരിക്കുകയും ചെയ്താല്‍ ഹോം ഐസൊലേഷന്‍ അവസാനിപ്പിക്കാം
മാസ്ക് ധരിക്കുന്നത് തുടരണം
ഹോം ഐസൊലേഷന്‍ കാലാവധി കഴിഞ്ഞതിനുശേഷം വീണ്ടും കോവിഡ് പരിശോധന നടത്തേണ്ടതില്ല
രോഗികളെ പരിചരിക്കുന്നവരുടെ ശ്രദ്ധക്ക്...
രോഗിയുടെ അടുത്ത് പോകുമ്പോള്‍ എന്‍95 മാസ്ക് അല്ലെങ്കില്‍ ഡബിള്‍ മാസ്ക് ഉപയോഗിക്കുക
താമസിക്കുന്ന മുറിയില്‍ തന്നെ രോഗിക്ക് ആഹാരം നല്‍കുക
കൈകളില്‍ ഗ്ലൗസ് ധരിക്കുക
മാസ്കിെൻറ മുന്‍ഭാഗത്ത് സ്പര്‍ശിക്കാനും സംസാരിക്കുമ്പോള്‍ മാസ്ക് താഴ്ത്താനും പാടില്ല
ഉപയോഗിച്ച മാസ്ക് സുരക്ഷിതമായി സംസ്കരിക്കുക
മുഖത്തും മൂക്കിലും വായയിലും സ്പര്‍ശിക്കുന്നത് ഒഴിവാക്കുക
ഗ്ലൗസ് ധരിക്കുന്നതിന് മുമ്പും ഊരിമാറ്റിയശേഷവും കൈകള്‍ അണുമുക്തമാക്കണം
രോഗിയുടെ ശരീര സ്രവങ്ങളുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കണം
രോഗി ഉപയോഗിക്കുന്ന പാത്രങ്ങള്‍, ടവല്‍, കിടക്ക വിരി എന്നിവ നേരിട്ട് സമ്പര്‍ക്കമുണ്ടാകാതെ സുരക്ഷിതമായി കൈകാര്യം ചെയ്യുക
ചികിത്സ
നിലവില്‍ മറ്റു രോഗങ്ങള്‍ക്ക് (പ്രമേഹം, രക്താതിമര്‍ദം തുടങ്ങിയവ ) ചികിത്സ തേടുന്നവര്‍ ഡോക്ടറുടെ നിര്‍ദേശാനുസരണം അത് തുടരുക.
ഇ-സഞ്ജീവനി പോലുള്ള ടെലി കണ്സള്ട്ടേഷന് സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തുക
പനി, മൂക്കൊലിപ്പ്, ചുമ എന്നീ ലക്ഷണങ്ങള്‍ക്കുള്ള ചികിത്സതുടരുക.
ദിവസം മൂന്നു നേരം ചൂടുവെള്ളം കവിള് കൊള്ളുകയും ആവി പിടിക്കുകയും ചെയ്യുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.