ആലപ്പുഴ: ജില്ലയിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതുമായി ബന്ധപ്പെട്ട് ആറ് കേസ് രജിസ്റ്റർ ചെത്തു. അഞ്ചുപേരെ അറസ്റ്റ് ചെയ്തു. മാസ്ക് ധരിക്കാത്തതിന് 81 പേർക്കെതിരെയും സമൂഹ അകലം പാലിക്കാത്തതിന് 40 പേർക്കെതിരെയും നടപടി സ്വീകരിച്ചു. 17,335 പേരെ താക്കീത് ചെയ്ത് വിട്ടു.
തെരഞ്ഞെടുപ്പ് പ്രവര്‍ത്തകര്‍ വീടുകളിലെത്തുമ്പോള്‍ കുട്ടികള്‍, മുതിര്‍ന്ന പൗരന്മാര്, ഗര്‍ഭിണികള്‍, മറ്റ് അസുഖങ്ങളുള്ളവര്‍ എന്നിവര്‍ ഒഴികെ മറ്റുള്ളവര്‍ മാത്രം മാസ്ക് െവച്ച് സമൂഹ അകലം പാലിച്ച് തെരഞ്ഞെടുപ്പ് പ്രവര്‍ത്തകരുമായി സംസാരിക്കണം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാനാർഥികളും രാഷ്ട്രീയപ്രവര്‍ത്തകരും പൊതുജനങ്ങളും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ കോവിഡ് നിയമാവലികള്‍ പൂര്‍ണമായും പാലിക്കണം.
സംഘടനകളും മറ്റും നടത്തുന്ന പൊതുപരിപാടികളില്‍ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി കണക്കിലധികം ആളുകള്‍ പങ്കെടുക്കുന്ന പൊതുപരിപാടികള്‍ സംഘടിപ്പിക്കുകയോ സമൂഹ അകലം പാലിക്കാതെ പ്രവര്‍ത്തിക്കുന്നതായോ ശ്രദ്ധയില്‍പെട്ടാല്‍ ഭാരവാഹികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്ന് ജില്ല പൊലീസ് മേധാവി ജി. ജയ്ദേവ് പറഞ്ഞു.
ആലപ്പുഴ: ജില്ലയിൽ വെള്ളിയാഴ്ച 117 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരാൾ വിദേശത്തുനിന്നും ഒരാൾ അന്തർ സംസ്ഥാനത്തുനിന്നും എത്തിയതാണ്. 115 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 95 പേരുടെ പരിശോധനഫലം നെഗറ്റിവായി. ആകെ 79,873 പേർ രോഗമുക്തരായി. 1752 പേർ ചികിത്സയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.