apl mny prathi kappa

നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ കാപ്പ നിയമ പ്രകാരം ജയിലിലടച്ചു

മാരാരിക്കുളം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കോടിപറമ്പിൽ ജിബിൻ (മടക്ക് ജിബിൻ 28) നെ കാപ്പ നിയമ പ്രകാരം ജയിലിലടച്ചു. പ്രദേശ വാസികളെ ആക്രമിച്ച് ഭയപ്പെടുത്തി നരഹത്യ ശ്രമം, മോഷണം, മയക്ക് മരുന്ന് ഉപയോഗം, പിടിച്ച് പറി, സംഘം ചേർന്നുള്ള ആക്രമണം, ദേഹോപദ്രവം ഏൽപ്പിക്കൽ, കൃത്യ നിർവ്വഹണത്തിലുള്ള പൊലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ശ്രമിക്കൽ തുടങ്ങി 2014 മുതൽ  മുതൽ എട്ടോളം കേസുകളിൽ  പ്രതിയാണ് ഇയാൾ.

ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ  ജില്ലാ കലക്ടർ കരുതൽ തടങ്കൽ ഉത്തരവ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു ഇയാളെ  തിരുവനന്തപുരം സെൻട്രൽ ജയിലിൽ അടച്ചു.

Tags:    
News Summary - criminal case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.