ആലപ്പുഴ: അതിസാരവും ഛർദിയും പടരുന്ന സാഹചര്യത്തിൽ നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ അന്തർസംസ്ഥാന തൊഴിലാളികളുടെ പണിസ്ഥലത്തെ ജലത്തിലും കോളിഫോം ബാക്ടീരിയ സാന്നിധ്യം. ആലപ്പുഴ നഗരസഭ ശേഖരിച്ച് ലാബിൽ പരിശോധനക്ക് അയച്ച ജലസാംപിളുകളിലും അമിത അളവിൽ കോളിഫോം ബാക്ടീരിയ സാന്നിധ്യം കണ്ടെത്തിയത്. തത്തംപള്ളി, എ.എൻ പുരം ക്യാമ്പ്, ജനറൽ ആശുപത്രി എന്നിവിടങ്ങളിലെ പണിസ്ഥലത്തുനിന്ന് ശേഖരിച്ച ജലത്തിലാണ് കോളിഫോം ബാക്ടീരിയ സാന്നിധ്യം 180 എം.പി.എൻ വരെ ഉയർന്നത്.
പുന്നമടയിലെ അന്തർ സംസ്ഥാന തൊഴിലാളിയുടെ പണിസ്ഥലത്തുനിന്ന് ശേഖരിച്ച സാമ്പിളിൽ 1 എം.പി.എൻ മാത്രമാണ് കോളിഫോം സാന്നിധ്യം.തത്തംപള്ളിയിലെ ക്യാമ്പിൽ ചേർത്തല എൻ.എസ്.എസ് കോളജിനടുെത്ത സ്വകാര്യ ആർ.ഒ പ്ലാൻറിൽനിന്നാണ് ജലം ശേഖരിക്കുന്നത്. എ.എൻ പുരം ക്യാമ്പിൽ ചന്ദനക്കാവിനടുത്തെ സ്വകാര്യ ആർ.ഒ പ്ലാൻറിൽനിന്നുമാണ് ജലമെടുക്കുന്നത്.
നേരേത്ത ഈ പ്ലാൻറിൽ നഗരസഭ നടത്തിയ ജലപരിശോധനയിൽ മാലിന്യം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇവിടെനിന്ന് ജലം വീണ്ടും പരിശോധിക്കും. ജനറൽ ആശുപത്രിയിലെ ഒ.പി ബ്ലോക്ക് നിർമാണസ്ഥലത്തെ തൊഴിലാളികൾ നിലവാരം കുറഞ്ഞ വാട്ടർ പ്യൂരിഫയർ ഉപയോഗിച്ചാണ് ജലം ശുദ്ധീകരിച്ചിരുന്നത്. തിളപ്പിച്ച് ആറിയ ജലം മാത്രം കുടിക്കാനും നഗരസഭ നിർദേശം നൽകി. നഗരത്തിലെ ആർ.ഒ പ്ലാൻറുകളിലടക്കമുള്ള പരിശോധന തുടരുമെന്ന് നഗരസഭ അധ്യക്ഷ സൗമ്യരാജ്, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ബീന രമേശ് എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.