ആലപ്പുഴ: ജില്ലയിൽ ഒന്ന് മുതൽ പത്തുവരെ ക്ലാസുകൾക്കായി നടത്തുന്ന ഡിജിറ്റൽ അധ്യയനത്തിൽ പങ്കെടുക്കുന്നത് 1,68,267 വിദ്യാർഥികൾ. വിക്റ്റേഴ്സ് ചാനൽ വഴിയുള്ള ഡിജിറ്റൽ വിദ്യാഭ്യാസത്തിൽ കുട്ടികൾക്ക് ആദ്യഘട്ടത്തിൽ മാനസിക പിരിമുറുക്കം കുറക്കുന്നതിനുള്ള പഠനപ്രവർത്തനങ്ങളാണ് സംപ്രേഷണം ചെയ്യുന്നത്.
പ്രീപ്രൈമറി കുട്ടികൾക്കായി കിളികൊഞ്ചൽപോലെ വിനോദപരിപാടികളും സംപ്രേഷണം ചെയ്യുന്നുണ്ട്. ഒന്നാം ക്ലാസിലേക്ക് പുതിയതായി പ്രവേശനം നേടിയ 12,241 കുട്ടികളും ഡിജിറ്റൽ വിദ്യാഭ്യാസത്തിെൻറ ലോകത്തേക്ക് ചുവടുവെച്ചുകഴിഞ്ഞു.
വരും ദിവസങ്ങളിൽ ഓൺലൈൻ സംവിധാനം വഴി അതത് സ്കൂളുകളിലെ അധ്യാപകരുടെ സേവനം കുട്ടികൾക്ക് ലഭ്യമാക്കാനുള്ള നടപടികൾ വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.