ആലപ്പുഴ:പശ്ചിമ ഘട്ട മലനിരകളിൽ ധാരാളമായി കാണപ്പെടുന്ന ലാമിയോസി കുടുംബത്തിൽ പെട്ട ഓർത്തോ സൈഫൺ തൈമി ഫ്ളോറസ് അഥവ കാട്ടുതൃത്താവ് മികച്ച രാസ ഉൽപരിവർത്തന പ്രതിരോധിയാണെന്ന് കണ്ടെത്തൽ.കേരളത്തിൽ കർഷകർ സർവ്വസാധാരണമായി ഉപയോഗിക്കുന്ന മലാത്തിയോൺ എന്ന കീടനാശിനി ഉപയോഗിച്ച് എലികളിൽ ഉദ്ദീപിപ്പിക്കുകയും സസ്യത്തിെൻറ കാർബണിക സത്ത് (ഓർഗാനിക്ക് സോൾവെൻറ് എക്സ്ട്രാക്റ്റ)ഉപയോഗിച്ച് കോശ നശീകരണ തോത് കുറക്കുകയായിരുന്നു പരീക്ഷണ രീതി.
മഞ്ചേരി എൻ.എസ്.എസ് േകാളജിലെ ബോട്ടണി വിഭാഗം മേധാവി ഡോ.ആർ.സീമാ ദേവി നടത്തിയ ഗവേഷണത്തിലെ കണ്ടെത്തലുകൾ ജേർണൽ ഓഫ് ആയുർവേദ ആൻഡ് ഇൻറഗ്രേറ്റീവ് മെഡിസിെൻറ ഏറ്റവും പുതിയ ലക്കത്തിൽ പ്രസിദ്ധീകരിച്ചു. സസ്യത്തിെൻറ രാസഘടനാ പരിശോധനയിൽ(കെമിക്കൽ പ്രൊഫൈലിങ്ങ്) ആധുനിക വൈദ്യശാസ്ത്രത്തിൽ കാൻസറിന് എതിരെ ഉപയോഗിക്കുന്ന രാസഘടകങ്ങളുടെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുണ്ട്.കൂടുതൽ ഗവേഷണങ്ങളിലൂടെ ഫലപ്രദമയാ കാൻസർ ഒൗഷധം ഇൗ സസ്യത്തിൽ നിന്നും കണ്ടെത്താനാകുമെന്ന പ്രത്യാശ പത്തനംതിട്ടയിലെ വള്ളിക്കോട് സ്വദേശിനിയായ ഡോ.സീമ 'മാധ്യമ'ത്തോട് പങ്ക് വെച്ചു.
സംസ്കൃതത്തിൽ പ്രതാനിക എന്നറിയപ്പെടുന്ന കാട്ടുതൃത്താവിന് തമിഴിൽ സിലന്തിപ്പടമെന്നും മലയാളത്തിൽ ചിലന്തി പടമെന്നും പേരുണ്ട്. പാലക്കാട് പശ്ചാത്തലമായി ഒ.വി.വിജയൻ രചിച്ച ഖസാക്കിെൻറ ഇതിഹാസത്തിൽ കാട്ടുതുളസിയെന്ന വ്യാഖ്യാനവുമായ ഈ സസ്യത്തെ തൃത്തറാവ് എന്ന് പരിചയപ്പെടുത്തുന്നതിനാൽ മലയാളികൾക്ക് സുപരിചിതമാണ്.
ഈതൈൽ മെഥനൾ സൾഫോണേറ്റ് എന്ന അത്യധികം കോശ നശീകരണ ശേഷിയുള്ള രാസവസ്തുവാണ് എലികളിൽ (സ്വിസ് ആൽബിനോമൈസ്)പരീക്ഷിച്ചത്. അസ്ഥിമജ്ജ കോശങ്ങളിൽ നടത്തിയ നാലു വ്യത്യസ്ത പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു കണ്ടെത്തലുകൾ.ക്രോമോസേമുകളുടെ സ്വഭാവ വ്യതിയാനം,ചുവന്ന രക്താണുക്കളിൽ ഉണ്ടാകുന്ന മാറ്റങ്ങൾ,കോശങ്ങളിലെ ജനിതക വ്യതിയാനങ്ങൾ,ചുവന്ന രക്താണുക്കളിൽ ഉണ്ടാകുന്ന മാറ്റങ്ങൾ,ആ കോശങ്ങളിലെ ഡി.എൻ.എ തന്മാത്രയിൽ ഉണ്ടായിട്ടുള്ള മാറ്റങ്ങൾ, കോശത്തിൽ ജനിതകവൈകല്യങ്ങളുടെ കേടുപാടുകൾ തീർക്കുന്ന എൻസൈമുകളുടെ സാന്നിധ്യം എന്നിവയിലൂന്നിയുള്ള ശാസ്ത്രീയ മാർഗങ്ങളാണ് ഗവേഷണത്തിൽ അവലംബിച്ചത്.
അഞ്തമൂലം കർഷകർ അശ്രദ്ധമായി മാലത്തിയോൻ പ്രയോഗിക്കുക വഴി പച്ചക്കറി-പഴവർഗങ്ങളിൽ കാണാൻ സാധ്യതയുള്ള കീടനാശിനി വഴി സംഭവിക്കുന്ന കോശവിഷാംശം കാട്ടുതൃത്താവിലെ സസ്യജന്യ രാസവസ്തുക്കൾക്ക് (ഫൈറ്റോ കെമിക്കൽ) ഫലപ്രദമായി കുറച്ച് വിഷാംശത്തിനെതിരെ മികച്ച പരിരക്ഷണം സമ്മാനിക്കുവാൻ കഴിയുന്ന ഒന്നാണെന്നാണ് ഗവേഷണഫലം വിരൽ ചൂണ്ടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.