ആലപ്പുഴ: ജില്ല പഞ്ചായത്തിലെ പുതിയ 23 അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ഏറ്റവും മുതിര്‍ന്ന അംഗമായ വെളിയനാട് ഡിവിഷനിലെ എം.വി. പ്രിയക്ക് വരണാധികാരിയായ കലക്ടര്‍ എ. അലക്സാണ്ടര്‍ ആദ്യം സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മറ്റംഗങ്ങള്‍ക്ക് പ്രിയ ടീച്ചറാണ് പിന്നീട് സത്യവാചകം ചൊല്ലിക്കൊടുത്തത്. തുടർന്ന് ആദ്യയോഗവും ചേര്‍ന്നു.
ഹരിപ്പാട് നഗരസഭയില്‍ എസ്. രാധാമണിയമ്മയാണ് ആദ്യമായി സത്യപ്രതിജ്ഞ ചെയ്തു. വരണാധികാരി അനുപമ അറുമുഖന് സത്യവാചകം ചൊല്ലിക്കൊടുത്തു. ആകെ 29 വാര്‍ഡുകളില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ടവരില്‍ 10 പേര് ദൃഢപ്രതിജ്ഞയും മറ്റുള്ളവര്‍ ദൈവനാമത്തിലും പ്രതിജ്ഞ ചെയ്തു.
മാവേലിക്കര നഗരസഭയിലെ മുതിര്‍ന്ന അംഗമായ കെ.വി. ശ്രീകുമാറിന് വരണാധികാരിയായ രഞ്ജിത്ത് സത്യവാചകം ചൊല്ലിക്കൊടുത്തു. ചെങ്ങന്നൂര്‍ നഗരസഭയിൽ തിട്ടമേല്‍ ഡിവിഷനില്‍നിന്നുള്ള തോമസ് വര്‍ഗീസ് ആദ്യം സത്യപ്രതിജ്ഞ ചെയ്തു. ചേര്‍ത്തല നഗരസഭയില്‍ വരണാധികാരി ബി. വിനു, ഏലിക്കുട്ടി ജോണിന് സത്യവാചകം ചൊല്ലിക്കൊടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.