ആലപ്പുഴ: പൊതുസ്ഥലത്ത് മാലിന്യം എറിയുന്നവരുടെ വാഹനങ്ങൾ പിടിച്ചെടുക്കുന്നത് ഉൾപ്പെടെ നടപടികളിലേക്ക് നീങ്ങുമെന്ന് മന്ത്രി എം.ബി. രാജേഷ്. ഇതുസംബന്ധിച്ച് പൊലീസിന് കർശനനിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴ നഗരത്തിലെ വെള്ളക്കെട്ടിന് പരിഹാരമാകുന്ന വാടപ്പൊഴിയുടെയും അനുബന്ധ തോടുകളുടെയും കനാലുകളുടെയും നവീകരണ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ആലപ്പുഴ നഗരസഭ അമൃത് പദ്ധതിയിലൂടെയാണ് നിർമാണം പൂർത്തിയാക്കിയത്. ഹരിതകർമ സേനക്ക് യൂസർ ഫീ നൽകാത്തവരുടെ കെട്ടിട നികുതിയിൽ ഇത് കുടിശ്ശികയായി ഈടാക്കുമെന്നും മന്ത്രി പറഞ്ഞു. മാലിന്യം ശരിയായി വേർതിരിച്ച് സംഭരിച്ച് അതത് സംവിധാനത്തിലൂടെ സംസ്കരിക്കേണ്ടത് വ്യക്തികളുടെ ഉത്തരവാദിത്തമാണ്.
എച്ച്. സലാം എം.എൽ.എ അധ്യക്ഷതവഹിച്ചു. എ.എം. ആരിഫ് എം.പി, പി.പി. ചിത്തരഞ്ജന് എം.എല്‍.എ എന്നിവര്‍ മുഖ്യാതിഥികളായി. നഗരസഭ ചെയര്പേഴ്സൻ സൗമ്യരാജ്, അമൃത് മിഷന് ഡയറക്ടര്‍ അലക്സ് വര്‍ഗീസ്, നഗരസഭ വൈസ് ചെയര്മാന് പി.എസ്.എം. ഹുസൈന്, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ കെ. ബാബു, ബീന രമേശ്, എ. ഷാനവാസ്, ആർ. വിനിത, കൗൺസിലർമാരായ നസീർ പുന്നക്കൽ, എം.ജി. സതീദേവി, സലിം മുല്ലാത്ത്, പി. രതീഷ്, പ്രിൻസിപ്പൽ എൻജിനീയർ ഷിബു എൽ.നാൽപ്പാട്ട് തുടങ്ങിയവർ സംസാരിച്ചു.
രാജ്യത്തെ 500 അമൃത് നഗരങ്ങളില്‍ ഒന്നായ ആലപ്പുഴ നഗരസഭയില്‍ ദ്രവമാലിന്യ സംസ്കരണം, പാര്‍ക്ക്, സ്റ്റോം വാട്ടര്‍ ഡ്രെയ്നേജ്, അര്‍ബന്‍ ട്രാന്‍സ്പോര്‍ട്ട് സെക്ടറുകളിലായി 201 പദ്ധതികളാണ് വിഭാവനം ചെയ്തത്. ഇതിൽ 179 പദ്ധതികള്‍ പൂര്‍ത്തിയാക്കി. മറ്റുള്ളവ പൂർത്തീകരണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. 190.27 കോടിയാണ് ഇതിനായി ചെലവഴിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.