ചാരുംമൂട് : കോട്ടയം മെഡിക്കൽ കോളജിലെ ഡോക്ടർ ചമഞ്ഞ് അർബുദ രോഗിയായ യുവാവിനെ കബളിപ്പിച്ച് പണം തട്ടിയതായി പരാതി. സംഭവത്തിൽ നൂറനാട് പൊലീസ് കേസെടുത്തു.
പാലമേൽ ഉളവുക്കാട് സ്വദേശിയും പ്രവാസിയുമായ സുധീഷ് (35) മാവേലിക്കര കോടതിയിൽ കേസ് ഫയൽ ചെയ്തതിനെ തുടർന്നാണ് നടപടി. കരിമുളയ്ക്കൽ സ്വദേശി രമ്യ തോമസ് (34) ഭർത്താവ് തോമസ് മാത്യു (38) എന്നിവർ ഒന്നും രണ്ടും പ്രതികളാണ്. റിട്ട. എ.എസ്.ഐയും പാർട്ടി പ്രവർത്തകരുമടക്കം ആകെ ഏഴ് പേർക്കെതിരെയാണ് അന്യായം ഫയൽ ചെയ്തത്.
മെഡിക്കൽ കോളജിലെ അസോസിയേറ്റ് പ്രഫസറാണെന്നും സുധീഷിെൻറ അർബുദ ചികിത്സക്ക് സഹായങ്ങൾ വാഗ്ദാനം ചെയ്തും ഒന്നാം പ്രതി രമ്യ അടുപ്പം സ്ഥാപിക്കുകയും സർജറിക്കും സർജറിക്കുശേഷവും പണം തട്ടിയെടുെത്തന്നും അന്യായത്തിൽ പറയുന്നു. മെഡിക്കൽ കോളജിെൻറ ഐ.ഡി കാർഡുകൾ ധരിച്ചുള്ള ചിത്രങ്ങളും കാട്ടിയിരുന്നു.
സർജറിക്ക് വേണ്ടിയുള്ള സാധനങ്ങളുടെ പേരിലും എ.ടി.എം പിൻ നമ്പർ ഉപയോഗിച്ചുമൊക്കെയാണ് പണം തട്ടിയതെന്നും ഹരജിയിൽ പറയുന്നു.
ഒന്നാം പ്രതിയുടെ പ്രേരണക്ക് വഴങ്ങി പ്രവർത്തിച്ചുവെന്ന് കാട്ടിയാണ് മൂന്ന് മുതലുള്ളവരെ പ്രതി ചേർത്തിരിക്കുന്നത്. ഒന്നാം പ്രതി സമൂഹ മാധ്യമങ്ങളിലൂടെയടക്കം സാമ്പത്തിക തട്ടിപ്പുകൾ നടത്തിയിട്ടുള്ളയാളാണെന്നും അന്യായത്തിൽ പറയുണ്ട്. അന്വേഷണം നടന്നുവരുന്നതായി നൂറനാട് സി.എച്ച്.ഒ വി.ആർ. ജഗദീഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.