അരൂക്കുറ്റി : ബോട്ട് ചാലിൽ ആഴം കൂട്ടാൻ കൊണ്ടുവന്നു ഡ്രഡ്ജറും, അനുബന്ധ ഉപകരണങ്ങളും രണ്ടുമാസമായി കായലിൽ കിടന്നു നശിക്കുന്നു. വൈക്കത്തു നിന്നും എറണാകുളത്തേക്ക് പുറപ്പെടുന്ന വേഗബോട്ട് അരൂക്കുറ്റി ബോട്ട് ജെട്ടിയിൽ അടുപ്പിക്കുന്നതിനു വേണ്ടിയാണ് കായലിൽ ആഴം കൂട്ടുന്നത്. മേജർ ഇറിഗേഷൻ വകുപ്പിൽ നിന്ന് ഇതിനുള്ള കരാർ ഏറ്റെടുത്ത കരാറുകാരൻ അരൂക്കുറ്റി കായലിൽ ആഴം വർദ്ധിപ്പിക്കുന്നതിനുള്ള പണികൾ തുടങ്ങിയതാണ്.
എന്നാൽ ഇവിടെയുള്ള ചെറുദ്വീപുകളിലേക്ക് കുടിവെള്ളമെത്തിക്കുന്ന പൈപ്പുകൾ തകരാറിലാവുകയും പണികൾ നിർത്തിവയ്ക്കുകയും ചെയ്യുകയായിരുന്നു. കുടിവെള്ള പൈപ്പുകൾ ശരിയാക്കി ഡ്രഡ്ജിങ് തുടങ്ങാൻ ഇരിക്കുമ്പോൾ കായലിൽ നിന്ന് ലഭിക്കുന്ന മണ്ണിനെ ചൊല്ലിയായി തർക്കം. മണ്ണൊലിപ്പു മൂലം വെള്ളത്തിൽ ആകുന്നു ദ്വീപുകളിൽ മണൽ നിക്ഷേപിക്കണമെന്ന് ദ്വീപ് നിവാസികൾ ആവശ്യപ്പെട്ടു.
കായലിൽ മണ്ണിൻറെ നേരവകാശികൾ ജിയോളജി വകുപ്പ് ആണെന്നും ഇക്കാര്യം തീരുമാനിക്കേണ്ടത് ജില്ലാ കളക്ടർ ആണെന്നും അരൂക്കുറ്റി ഗ്രാമപഞ്ചായത്ത് വാദിച്ചു.തർക്കം മുറുകിയപ്പോൾ ഡ്രഡ്ജിങിന് കൊണ്ടുവന്ന ഉപകരണങ്ങളുപേക്ഷിച്ച് കരാറുകാരൻ മടങ്ങി. അരൂക്കുറ്റിയിലെ യാത്രക്കാർ ഏറെ ആഗ്രഹിക്കുന്ന വേഗബോട്ടിൻറെ വരവ് അനിശ്ചിതമായി നീങ്ങുന്നത് കായൽ മണ്ണിനെ കുറിച്ചുള്ള അവകാശത്തർക്ക തർക്കത്തിന് പരിഹാരം കാണാൻ വൈകുന്നതു കൊണ്ടാണെന്ന ആക്ഷേപം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.