ആലപ്പുഴ: ലഹരിക്കടത്ത് കേസിൽ പൊലീസിന്റെ രഹസ്യാന്വേഷണ റിപ്പോർട്ട് ചോർന്ന സംഭവത്തിൽ സ്പെഷൽ ബ്രാഞ്ച് എസ്.ഐ ജേക്കബ് ജോസിന് സസ്പെൻഷൻ. കരുനാഗപ്പള്ളിയിൽ ഒരുകോടിയുടെ ലഹരിക്കടത്തുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ ആലപ്പുഴ നഗരസഭ സി.പി.എം കൗൺസിലർ എ. ഷാനവാസിനെതിരെ സംസ്ഥാനതലത്തിലാണ് ആദ്യം അന്വേഷണം നടന്നത്. ഈ അന്വേഷണം നടത്തി എ.ഡി.ജി.പിക്ക് റിപ്പോർട്ട് സമർപ്പിക്കുന്നതിന് മുമ്പേ റിപ്പോർട്ട് ചോർന്നിരുന്നു.
ഇതാണ് മാധ്യമങ്ങളിൽ വാർത്തയായത്. തുടർന്ന് പ്രതിപക്ഷനേതാവ് നിയമസഭയിൽ ഈ വാർത്ത വായിച്ചു. ഇത് സർക്കാറിനും പൊലീസിനും വലിയ ക്ഷീണമായതോടെ വിജിലൻസ് എ.ഡി.ജി.പി അന്വേഷണം നടത്തിയാണ് ജേക്കബ് ജോസിനെതിരെ നടപടിയെടുത്തത്. ഷാനവാസിന് ലഹരിക്കടത്ത് കേസിൽ ബന്ധമുണ്ടെന്നും കൃത്യമായ ഇടപെടൽ നടത്തിയെന്നുമുള്ള റിപ്പോർട്ട് മാധ്യമങ്ങൾക്ക് ചോർത്തിനൽകിയെന്നാണ് കണ്ടെത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.