ആലപ്പുഴ: മാലിന്യ സംസ്കരണത്തിൽ വീഴ്ചവരുത്തിയ സർക്കാർ ഓഫിസുകൾക്കും പിഴ. മൂന്ന് സര്ക്കാര് സ്ഥാപനങ്ങൾക്കുൾപ്പെടെ അഞ്ച് സ്ഥാപനങ്ങളിൽ നിന്ന് പിഴ ഈടാക്കാൻ ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് നിർദേശം നൽകി. ഹരിപ്പാട് താലൂക്ക് ആശുപത്രി, കെ.എസ്.ആർ.ടി.സി സ്റ്റാന്റ്, അസി. ദേവസ്വം കമീഷണറുടെ ഓഫീസ് എന്നിവക്ക് 5,000 രൂപ വീതം പിഴയും ഹോട്ടൽ ദൈവത്തിന് 10,000 രൂപ പിഴയും ചുമത്തി.
ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും ഹോട്ടൽ ദൈവത്തിലും പൊതുജലാശയത്തിലേക്ക് മലിനജലം ഒഴുക്കി വിടുന്നതായും ഹരിപ്പാട് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ പൊതുസ്ഥലത്തേക്ക് മലിനജലം ഒഴുക്കി വിടുന്നതായും കണ്ടെത്തി. ജൈവ- അജൈവമാലിന്യങ്ങൾ അശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നതായി ഹരിപ്പാട് മിനി സിവിൽ സ്റ്റേഷൻ, താലൂക്ക് ആശുപത്രി, അസി. ദേവസ്വം കമീഷണറുടെ ഓഫീസ് എന്നിവിടങ്ങളിൽ കണ്ടെത്തി.
അസി. ദേവസ്വം കമീഷണറുടെ ഓഫീസിൽ പ്ലാസ്റ്റിക് മാലിന്യം കത്തിച്ചതും ഹരിപ്പാട് മിനി സിവിൽ സ്റ്റേഷനിൽ വിസർജ്യ മാലിന്യങ്ങൾ ക്യത്യമായി കൈകാര്യം ചെയ്യുന്നതിലും വീഴ്ച വരുത്തി. ഹരിപ്പാട് മുൻസിപ്പാലിറ്റിയിലെ 26 വാണിജ്യ സ്ഥാപനങ്ങളിൽ സ്ക്വാഡ് പരിശോധന നടത്തി.
ഹരിപ്പാട് മുനിസിപ്പാലിറ്റിയിലെ ട്രഷറി ഓഫിസ്, സബ് രജിസ്ട്രാർ ഓഫിസ്, പോസ്റ്റ് ഓഫിസ് സപ്ലൈകോ, ലേബർ, കൃഷി, ഭക്ഷ്യസുരക്ഷ, താലൂക്ക്, എൻജിനീയറിംഗ് തുടങ്ങിയ ഓഫീസുകളിൽ പരിശോധന നടത്തി. എസ്. ആൻറ്. എസ് ഓഡിറ്റോറിയം, അസിസ്റ്റന്റ് ദേവസ്വം കമ്മീഷണറുടെ ഓഫീസ്, കാർത്തികപ്പള്ളി താലൂക്ക് ഓഫീസ് തുടങ്ങിയയിടങ്ങളിൽ നോട്ടീസ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.