ആലപ്പുഴ: ട്രാന്സ്പരൻറ് നിറങ്ങള്‍ ഉപയോഗിച്ച് സ്റ്റെയിന്‍ലെസ് സ്റ്റീലില്‍ പൂക്കള്‍ വിരിയിച്ചു. 'ലോകമേ തറവാട്' ആലപ്പുഴ ബിനാലെയുടെ ഭാഗമായി ഒരുക്കിയ 'മൂഡി ബ്ലൂംസ്' ആണ് കലാസ്വാദകരുടെ മനം കവർന്നത്.
വില്യം ഗുടേക്കര്‍ ആൻഡ് സണ്‍സ് പ്രൈവറ്റ് ലിമിറ്റഡിലെ വേദിയിലാണ് വിസ്മയിപ്പിക്കുന്ന കലാസൃഷ്ടിയുള്ളത്. 'ഹൈപ്പര്‍ ബ്ലൂംസ്' എന്ന കലാസൃഷ്ടി ഉപയോഗിച്ച് രാജ്യത്തെ സ്കള്‍പ്ചര്‍ കലാരംഗത്ത് ശ്രദ്ധേയനായ അലക്സ് ഡേവിസാണ് ഇത് നിർമിച്ചത്.
ലോഹത്തില്‍നിന്ന് ഇത്രയും മനോഹര പൂക്കള്‍ സൃഷ്ടിക്കാന്‍ തനിക്ക് പ്രചോദനമാകുന്നത് പ്രകൃതിയും യാത്രകളുമാണെന്ന് അലക്സ് പറയുന്നു. വീടുകളുടെയും സ്ഥാപനങ്ങളുടേയും ഇൻറീരിയര്‍ രൂപകല്പനയില് ഏറെ മനോഹാരിതയേകുന്ന കലാസൃഷ്ടിയാണിത്. ഡൽഹിയിൽ താമസിക്കുന്ന 57 കാരനായ അലക്സ് കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.