ആലപ്പുഴ: ലോക്ഡൗണിലും പിന്നീട് ഇളവുകൾ വന്നിട്ടും ദുരിതത്തിൽനിന്ന് കരകയറാനാകാത്ത വിഭാഗങ്ങളിലൊന്നാണ് എയ്ഡ്സ് ബാധിതർ. തങ്ങളുടെ ആേരാഗ്യസ്ഥിതിക്ക് പറ്റുന്ന ജോലികൾ ചെയ്ത് ജീവിച്ചിരുന്ന ഇവരിൽ ഭൂരിഭാഗത്തിനും കോവിഡ് വ്യാപനത്തോടെ തൊഴിൽ നഷ്ടപ്പെടുകയായിരുന്നു. കിട്ടുന്ന േജാലിക്ക് പോകാൻ ആരോഗ്യം അനുവദിക്കാത്തതിനാൽ പല കുടുംബങ്ങളും ദാരിദ്ര്യത്തിെൻറ വക്കിലാണ്.
ആൻറി റിട്രോ ൈവറൽ തെറപ്പിയാണ് എയ്ഡ്സിനെ പ്രതിരോധിക്കാനുള്ള മാർഗം. ഇത് ആജീവനാന്തം എടുക്കേണ്ട ചികിത്സയാണ്. ആലപ്പുഴ മെഡിക്കൽ കോളജിൽ അടക്കം ചികിത്സ സൗജന്യമാെണങ്കിലും ഇതോടൊപ്പമുള്ള സപ്ലിമെൻററി മെഡിസിൻ സർക്കാർ ലഭ്യമാക്കുന്നതില്ല. ഭാര്യക്കും ഭർത്താവിനും എച്ച്.െഎ.വി പോസിറ്റിവായ കുടുംബങ്ങളിൽ മരുന്നിന് തുക കെണ്ടത്തുക എന്നത് ഭാരിച്ച ചെലവാണ്. അതിനാൽ കൂടുതൽ ആളുകളും സെയിൽസ് ഉൾെപ്പടെ കായികാധ്വാനം കുറഞ്ഞ ജോലികളാണ് ചെയ്ത് വരുന്നതെന്ന് എയ്ഡ്സ് ബാധിതർക്കുള്ള എൻ.ജി.ഒ 'വീഹാൻ' കൗൺസലറായ എം.ജി. ജയശ്രീ പറയുന്നു.
കോവിഡ് പ്രതിസന്ധിയിൽ സ്ഥാപനങ്ങൾ പൂട്ടുകയും ജീവനക്കാരെ കുറക്കുകയും ചെയ്ത പശ്ചാത്തലത്തിൽ ഭൂരിഭാഗം പേരുടെയും ജോലി പോയി. നാട്ടുകാരെയും ബന്ധുക്കളെയും പോലും രോഗമുെണ്ടന്ന് അറിയിക്കാൻ ഭയന്ന് ജീവിക്കുന്ന ഇവർ മെഡിക്കൽ കോളജിൽ എത്തി ഗുളിക വാങ്ങാൻപോലും മടിക്കുന്നുണ്ടന്നും വീഹാൻ അധികൃതർ കൂട്ടിച്ചേർക്കുന്നു. 1500റോളം രോഗികളാണ് ജില്ലയിൽ ഉള്ളത്.
''പലചരക്ക് കടയിൽ സാധനം എടുത്തുകൊടുക്കുന്ന ജോലിയാണ് ഞാൻ ചെയ്തിരുന്നത്. കോവിഡ് പ്രതിസന്ധിയിൽ തൊഴിൽ നഷ്ടപ്പെട്ടു. തുണിക്കടയിൽ സെയിൽസ് ഗേളായ ഭാര്യക്കും തൊഴിൽ നഷ്ടപ്പെട്ടതോടെ ജീവിതം ബുദ്ധിമുട്ടിലാണ്. മുമ്പ് ഉത്സവസീസണിൽ കളിപ്പാട്ട കച്ചവടത്തിനു പോകുമായിരുന്നെങ്കിലും ഇപ്പോൾ അതും ഇല്ലാതായി. രോഗം വരുന്നതിനു മുമ്പ് കെട്ടിടം പണിക്കാണ് പോയിരുന്നത്. ആൻറി റിട്രോ ൈവറൽ തെറപ്പിയോടൊപ്പം കഴിക്കേണ്ട വൈറ്റമിൻ ഗുളികകൾ മാസങ്ങളായി ഞങ്ങൾക്കു മുടങ്ങിയിരിക്കുകയാണ്. വീടിെൻറ വാടകയും മറ്റു ചെലവുകളും താങ്ങാൻ കഴിയാത്ത അവസ്ഥയിലാണ്''. -തൃക്കുന്നപ്പുഴ സ്വദേശി
കോവിഡിന് മുമ്പ് റോഡുപണിക്കാണ് പോയിരുന്നത്. ശാരീരിക അസ്വസ്ഥതകൾ ഉെണ്ടങ്കിലും മറ്റുള്ളവരെ കാണിക്കാതെ ജോലിചെയ്തിരുന്നു. എന്നാൽ, ലോക്ഡൗണിനുശേഷം പണിയില്ലാതായി. എനിക്കും ഭാര്യക്കും മകനും എച്ച്.െഎ.വി പോസിറ്റിവാണ്. ലോക്ഡൗണിൽ മരുന്ന് വാങ്ങാൻ ആശുപത്രിയിൽ പോകാൻ കഴിഞ്ഞില്ല. എന്തിനാണ് കോവിഡ് സാഹചര്യത്തിൽ ആശുപത്രിയിൽ പോകുന്നത് എന്ന മറ്റുള്ളവരുടെ ചോദ്യം ഒഴിവാക്കാനാണ് അങ്ങനെ ചെയ്തത്. മുമ്പ് ജില്ല പഞ്ചായത്തിൽനിന്ന് േപാഷകാഹാരക്കിറ്റ് ലഭിച്ചിരുന്നു. ലോക്ഡൗണിനുശേഷം കിറ്റ് ലഭിക്കാത്തത് പ്രതിസന്ധിയായി''. -മണ്ണഞ്ചേരി സ്വദേശി
''എച്ച്.െഎ.വി പോസിറ്റിവ് ആയവർക്ക് സപ്ലിമെൻററി മെഡിസിനായി സർക്കാർ നൽകുന്ന ധനസഹായം വർധിപ്പിക്കണം. 1000 രൂപയാണ് നൽകിയിരുന്നതെങ്കിലും മാസങ്ങളായി ലഭിക്കുന്നില്ല.വൈറ്റമിൻ ഗുളികൾക്കും മറ്റ് പോഷകാഹാരങ്ങളും ഇൗ തുകയിൽ വാങ്ങാൻ സാധിക്കുകയില്ല. വർഷങ്ങൾക്ക് മുമ്പ് ഭർത്താവ് മരിച്ചു. കോവിഡ് സാഹചര്യത്തിൽ ഉണ്ടായിരുന്ന വരുമാനവും നിലച്ചു. എയ്ഡ്സ് ബാധിതർക്ക് ചെയ്യാൻ കഴിയുന്ന സ്വയം തൊഴിലുകൾ സർക്കാർ നേതൃത്വത്തിൽ ആരംഭിക്കണം''.-ഹരിപ്പാട് സ്വദേശിനി
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.