ആലപ്പുഴ: കെ.എസ്.യു മാർച്ചിനിടെ വിദ്യാർഥികളെ മർദിച്ച ആലപ്പുഴ നോർത്ത് എസ്.ഐയും രണ്ട് പൊലീസുകാരും നേരിട്ട് ഹാജരാകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. ഒക്ടോബർ ഏഴിന് രാവിലെ 11.30ന് തിരുവനന്തപുരം കമീഷൻ ആസ്ഥാനത്ത് നടക്കുന്ന സിറ്റിങ്ങിൽ ഹാജരായി വിശദീകരണം സമർപ്പിക്കണമെന്ന് ജുഡീഷ്യൽ അംഗം പി. മോഹനദാസ് ഉത്തരവിട്ടു.
മർദനത്തെക്കുറിച്ച് ജില്ല പൊലീസ് മേധാവി നേരിട്ട് അന്വേഷിച്ച് മൂന്നാഴ്ചക്കകം വിശദീകരണം സമർപ്പിക്കണം. പരാതി ശരിയാണെങ്കിൽ 2011ലെ കേരള പൊലീസ് നിയമത്തിെൻറ ലംഘനമാണ് നടന്നതെന്നും ഉത്തരവിൽ പറഞ്ഞു. കെ.പി.സി.സി ജനറൽ സെക്രട്ടറി ജോൺസൻ എബ്രഹാം സമർപ്പിച്ച പരാതിയിലാണ് നടപടി.
സെപ്റ്റംബർ 18ന് ഉച്ചക്ക് കലക്ടറേറ്റിലേക്ക് നടന്ന മാർച്ചിനെ പൊലീസ് നേരിട്ട രീതിയാണ് പരാതിക്ക് അടിസ്ഥാനമായത്. പെൺകുട്ടികൾ ഉൾപ്പെടെയുള്ള വിദ്യാർഥികളെ ലാത്തിയും ഫൈബർ സ്റ്റിക്കും ഉപയോഗിച്ച് പൊലീസ് മനുഷ്യത്വരഹിതമായി നേരിട്ടെന്ന് പരാതിയിൽ പറയുന്നു. ബൂട്ടിട്ട് ചവിട്ടിയതുമൂലം നിരവധി പേർക്ക് തലക്ക് ഉൾപ്പെടെ ഗുരുതര പരിക്കുണ്ട്. മർദനത്തിെൻറ ചിത്രങ്ങൾ കമീഷൻ പരിശോധിച്ചു.
എസ്.ഐ ടോൾസൻ ജോസഫ്, സി.പി.ഒമാരായ എഡ്മണ്ട്, ശരവണൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു മർദനമെന്ന് പരാതിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.