ചാരുംമൂട്: കല്ലട ഇറിഗേഷെൻറ കീഴിലുള്ള വലതുകര കനാൽ പ്രദേശങ്ങൾ കാടുകയറി ഇഴജന്തുക്കളുടെ തെരുവുനായ്ക്കളുടെയും വിഹാരകേന്ദ്രമായി. ചാരുംമൂട് മേഖലയിലെ വിവിധ പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന കനാൽ പ്രദേശങ്ങളാണ് കാടുകയറി വനമായത്. കനാലിെൻറ പലഭാഗങ്ങളും വൃത്തിയാക്കിയിട്ട് വർഷങ്ങളായി.
ഈ ഭാഗങ്ങളിലെ കനാലിനുള്ളിൽ തളിർത്തുവളർന്ന പാഴ്മരങ്ങൾ വന്മരങ്ങളായി. ഇതിനോടുചേർന്ന് വളരുന്ന പാഴ്ച്ചെടികളും വള്ളിപ്പടർപ്പുകളും കൂടിയാകുമ്പോൾ വനമേഖലയുടെ പ്രതീതിയാണുള്ളത്. കനാലിൽ അറവുമാലിന്യം ചെറുവാഹനങ്ങളിൽ എത്തിച്ചുതള്ളുന്നതും പതിവായി.
അറവുമാലിന്യം തള്ളിയ ഭാഗങ്ങളിൽ തെരുവുനായ്ക്കളുടെയും ഇഴജന്തുക്കളുടെയും ആവാസകേന്ദ്രമായി മാറി. കനാലിെൻറ ഇരുഭാഗങ്ങളിലായി താമസിക്കുന്നവർ ഉപയോഗിക്കുന്ന വഴികൾ സഞ്ചാരയോഗ്യമല്ലാതായിട്ട് വർഷങ്ങളായി.
കാടു വളർന്നുനിൽക്കുന്നതിനാൽ സ്കൂൾ കുട്ടികൾ അടക്കമുള്ളവർ ഭയപ്പാടിലാണ്. മുതുകാട്ടുകര ഗുരുമന്ദിരം മുതൽ പാറ കനാൽ ജങ്ഷൻവരെയുള്ള ഭാഗത്ത് കാടുകയറിയതിനാൽ കനാലിനോടുചേർന്നു പ്രവർത്തിക്കുന്ന പൊതുവിതരണ കേന്ദ്രത്തിലെത്താൻ പ്രദേശവാസികൾക്ക് കഴിയാത്ത അവസ്ഥയാണുള്ളത്.
ചന്ത മുതൽ പാറ കനാൽ ജങ്ഷൻ വരെയുള്ള ഭാഗം അടിയന്തരമായി വൃത്തിയാക്കാനുള്ള നടപടിയുണ്ടാകണമെന്നും പൊതുവിതരണ കേന്ദ്രത്തിലേക്കുള്ള റോഡ് സഞ്ചാരയോഗ്യമാക്കണമെന്നും തെരുവുവിളക്കുകൾ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.