അരൂക്കുറ്റി: ജനുവരിയിൽ ആദ്യയാത്ര ലക്ഷ്യമിട്ട് കൊച്ചി വാട്ടർ മെട്രോയുടെ നിർമാണം അതിവേഗം പുരോഗമിക്കുമ്പോൾ കൊച്ചിയുമായി ബന്ധപ്പെട്ടുകിടക്കുന്ന ആലപ്പുഴയിലെ ചില പഞ്ചായത്തുകൾക്കും പ്രതീക്ഷ.
ആറ് കി.മീറ്ററിൽ 15 റൂട്ടിലാണ് ജലമെട്രോ സർവിസ് നടത്താൻ പദ്ധതിയിട്ടിരിക്കുന്നത്.
വൈപ്പിൻ, വിലിങ്ടൺ, ഇടക്കൊച്ചി, കുമ്പളം, നെട്ടൂർ, വൈറ്റില, ഏലൂർ, കാക്കനാട്, ബോൾഗാട്ടി, മുളവുകാട് തുടങ്ങിയ ദ്വീപുനിവാസികളുടെ യാത്രപ്രശ്നങ്ങൾക്ക് പരിഹാരമായേക്കാവുന്ന ജലമെട്രോയിൽ അരൂരും അരൂക്കുറ്റിയുംകൂടി ഉൾപ്പെടുത്തണമെന്നാണ് ഈ പഞ്ചായത്തുകൾ ആഗ്രഹിക്കുന്നത്.
പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് ടൂറിസം വികസനത്തിനും പ്രയോജനപ്പെടുത്താൻ ജലമെട്രോ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ എന്തുകൊണ്ട് കായലിെൻറ നാടായ ആലപ്പുഴയെകൂടി ബന്ധപ്പെടുത്തിക്കൂടായെന്നാണ് ആലപ്പുഴ നിവാസികൾ ചോദിക്കുന്നത്. തുടക്കമെന്ന നിലയിൽ അരൂക്കുറ്റിയെയെങ്കിലും ജലമെട്രോയുമായി ബന്ധപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അരൂക്കുറ്റിയിൽ ടൂറിസം പദ്ധതിക്കുവേണ്ടി അരൂക്കുറ്റി കായലോരത്ത് നിർമിച്ചിരിക്കുന്ന ബോട്ട് ജെട്ടിയും അനുബന്ധ കെട്ടിടങ്ങളും തൽക്കാലം ഇതിന് ഉപയോഗിക്കാവുന്നതാണ്. ഇക്കാര്യത്തിൽ പുതിയ പഞ്ചായത്ത് ഭരണസമിതിയെകൊണ്ട് തീരുമാനം എടുപ്പിക്കണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.