ആലപ്പുഴ: കൊടകര കുഴൽപണ കവർച്ചക്കേസിൽ പൊലീസ് ചോദ്യംചെയ്ത ബി.ജെ.പി ജില്ല ട്രഷറർ കെ.ജി. കർത്തയുടെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണമെന്ന് എസ്.ഡി.പി.ഐ ജില്ല പ്രസിഡൻറ് എം.എം. താഹിർ ആവശ്യപ്പെട്ടു. കർണാടകയിലെ ബി.ജെ.പി കേന്ദ്രത്തിൽനിന്ന് എത്തിയ പണം ആലപ്പുഴ ജില്ല ട്രഷററെ എൽപിക്കാനായിരുന്നു നിർദേശമെന്ന ബി.ജെ.പി-ആർ.എസ്.എസ് നേതാക്കളുടെ മൊഴി പൊലീസ് ഗൗരവത്തിൽ എടുക്കേണ്ടതുണ്ട്.
കൊടകര ഹവാല ഇടപാടിനെപ്പറ്റി പരാതി ലഭിച്ചിട്ടും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് കേസിൽ ഇടപെടാത്തത് ദുരൂഹമാണ്. 16 വർഷമായി ജില്ല ട്രഷറർ ചുമതല വഹിക്കുന്ന കർത്തയുടെ എല്ലാ സാമ്പത്തിക ഇടപാടുകളിലും സമഗ്ര അന്വേഷണം നടത്താൻ സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണം. ജില്ലയിൽ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മറ്റു പാർട്ടികളിൽനിന്ന് നിരവധി നേതാക്കളാണ് ബി.ജെ.പിയിൽ എത്തുകയും എൻ.ഡി.എ സ്ഥാനാർഥികളായി മത്സരിക്കുകയും ചെയ്തത്.
ഇവരെയൊക്കെ ലക്ഷങ്ങൾ കൊടുത്ത് വിലയ്ക്കെടുത്തതാണെന്ന് ആക്ഷേപം ഉയർന്നിരുന്നു. കുഴൽപണ കേസിൽ ബി.ജെ.പി നേതാക്കളുടെ പങ്ക് പുറത്ത് വന്നതോടുകൂടി ഈ ആരോപണങ്ങൾ ഒക്കെ അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.