ആലപ്പുഴ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ തദ്ദേശ ഭരണ നേതൃത്വം കാര്യമായ ഇടപെടൽ നടത്തണമെന്നും നിയന്ത്രണം കർശനമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും കലക്ടർ എ. അലക്സാണ്ടർ. തദ്ദേശഭരണ മേധാവികളുമായി നടത്തിയ ഓൺലൈൻ യോഗത്തിലാണ് കലക്ടർ ഈ ആവശ്യം ഉന്നയിച്ചത്.
തദ്ദേശഭരണ മേധാവികൾ അതത് പരിധിയിലുള്ള മെഡിക്കൽ ഓഫിസർമാരുമായി യോജിച്ചു പ്രവർത്തിക്കണം. എല്ലാ പഞ്ചായത്തിലും സെക്ടറിൽ മജിസ്ട്രേറ്റുമാരുടെ സഹായം ലഭ്യമാക്കിയിട്ടുണ്ട്. അത് വേണ്ടവിധത്തിൽ ഉപയോഗപ്പെടുത്താം. മതപരവും സാമൂഹികവുമായ ചടങ്ങുകൾ നിയന്ത്രിക്കണം. വാർഡുതല ജാഗ്രത സമിതികൾ ചേരുകയും ആർ.ആർ.ടി ടീമുകളുടെ പ്രവർത്തനം ശക്തമാക്കുകയും വേണം. ഹെൽപ് െഡസ്കുകൾ ആരംഭിച്ച് പ്രവർത്തനം ക്രോഡീകരിക്കണം. ജാഗ്രതസമിതിയുടെയും പി.എച്ച്.സി ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലേക്കും അധ്യാപകരുടെ സേവനം ഉറപ്പാക്കി ഉത്തരവ് നൽകിയിട്ടുണ്ടെന്നും കലക്ടർ പറഞ്ഞു.
കോവിഡുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് തദ്ദേശ സ്ഥാപനങ്ങൾക്ക് തനത് ഫണ്ട്, പ്ലാൻ ഫണ്ട് എന്നിവ ഉപയോഗിക്കാമെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ പറഞ്ഞു.
അടിയന്തര സാഹചര്യത്തിൽ മെഡിക്കൽ ഓഫിസർമാരുടെ ആവശ്യമനുസരിച്ച് പൾസ് മീറ്റർ വാങ്ങി നൽകാം. ആംബുലൻസ് സൗകര്യം അടിയന്തര സാഹചര്യത്തിൽ സ്വകാര്യ മേഖലയിൽനിന്ന് ഉപയോഗപ്പെടുത്താം. ഇതിെൻറ വാടക തനത് ഫണ്ടിൽനിന്ന് നൽകാം.
തനത് ഫണ്ടിൽനിന്ന് തുക ചെലവാക്കി അതിനുശേഷം പിന്നീട് പദ്ധതിെവച്ച് സാധൂകരിച്ചാൽ മതിയാകും. ഒരു സി.എച്ച്.സിയുടെ കീഴിൽ മൂന്ന് ആംബുലൻസ് ഉടൻ അനുവദിക്കുെമന്ന് കലക്ടർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.