ആലപ്പുഴ: ആലപ്പുഴ -ചങ്ങനാശ്ശേരി റോഡിൽ ചൊവ്വാഴ്ച മുതൽ മൂന്ന് കെ.എസ്.ആർ.ടി.സി ബസുകൾക്ക് ആലപ്പുഴ- ചങ്ങനാശ്ശേരി സർവിസ് നടത്തുന്നതിന് അനുമതി നൽകി. മൂന്ന് കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസുകൾക്ക് മാത്രമാണ് സർവിസ് നടത്താൻ അനുമതിയുള്ളത്.19 സർവിസുകളാണ് ഉണ്ടാവുക. രാവിലെ 7.30 മുതൽ രാത്രി 8.30 വരെയുള്ള സമയത്താണ് ഈ മൂന്ന് ബസുകളുടെയും സർവിസ് ക്രമീകരിച്ചിട്ടുള്ളത്.
മോട്ടോർ വാഹന വകുപ്പ് കെ.എസ്.ആർ.ടി.സി, കെ.എസ്.ടി.പി എന്നിവർ റോഡിൽ സംയുക്ത പരിശോധന നടത്തുകയും നിർമാണ കരാർ കമ്പനിയുമായി ചർച്ചനടത്തി ഇതിന്റെ റിപ്പോർട്ട് കലക്ടർക്ക് സമർപ്പിച്ചിരുന്നു.എ.സി റോഡിന്റെ നവീകരണത്തെ തുടർന്ന് ഏറെ നാളായി ആലപ്പുഴയിൽനിന്ന് ചങ്ങനാശ്ശേരിയിലേക്ക് നേരിട്ടുള്ള ബസ് സർവിസുകൾ നിർത്തിവെച്ചിരിക്കുകയായിരുന്നു. റോഡിന്റെ നിർമാണ പ്രവൃത്തി അവസാന ഘട്ടത്തിൽ എത്തിയതോടെയാണ് മൂന്ന് ബസുകൾക്ക് സർവിസിന് അനുമതി നൽകിയത്.
7.30ന് ആലപ്പുഴ ചങ്ങനാശ്ശേരി ആദ്യ ബസിന്റെ സർവിസ് ആരംഭിക്കും.7.30ന് ആലപ്പുഴ -ചങ്ങനാശ്ശേരി, 9.00 ചങ്ങനാശ്ശേരി- ആലപ്പുഴ, 10.40 ആലപ്പുഴ-ചങ്ങനാശ്ശേരി, 11.50 ചങ്ങനാശ്ശേരി-ആലപ്പുഴ, 1.00 ആലപ്പുഴ-ചങ്ങനാശ്ശേരി, 2.10 ചങ്ങനാശ്ശേരി-ആലപ്പുഴ, 3.30 ആലപ്പുഴ-ചങ്ങനാശ്ശേരി, 5.00 ചങ്ങനാശ്ശേരി-ആലപ്പുഴ.
8.00ന് ആലപ്പുഴ-ചങ്ങനാശ്ശേരി, 9.30 ചങ്ങനാശ്ശേരി-ആലപ്പുഴ, 10.40 ചങ്ങനാശ്ശേരി-ആലപ്പുഴ, 1.00 ആലപ്പുഴ-ചങ്ങനാശ്ശേരി, 3.00 ആലപ്പുഴ-ചങ്ങനാശ്ശേരി, 6.00 ചങ്ങനാശ്ശേരി-ആലപ്പുഴ.
8.30ന് ആലപ്പുഴ-ചങ്ങനാശ്ശേരി, 10.00 ചങ്ങനാശ്ശേരി-ആലപ്പുഴ, 11.20 ആലപ്പുഴ-കോട്ടയം, 2.00-കോട്ടയം-തിരുവല്ല, 3.00 തിരുവല്ല- ചങ്ങനാശ്ശേരി, 4.00 ആലപ്പുഴ-ചങ്ങനാശ്ശേരി, 5.30 ചങ്ങനാശ്ശേരി-ആലപ്പുഴ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.