ആലപ്പുഴ: കുടുംബശ്രീയുടെ സ്നേഹിത ജെൻഡർ ഹെൽപ് ഡെസ്കിലൂടെ തണലും കരുതലും ഒരുക്കി ജില്ലയിൽ 2641 പേർക്ക് പുതുജീവൻ. അതിക്രമത്തിനിരയായ സ്ത്രീകൾക്കും കുട്ടികൾക്കും സംരക്ഷണവും കൗൺസലിങും സൗജന്യനിയമസഹായവും നൽകാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന സംവിധാനമാണിത്. വിവിധഘട്ടങ്ങളിലായി ഇതുവരെ 903 പേർക്ക് ജില്ലയിൽ താൽക്കാലിക അഭയമൊരുക്കി.
ഇതിനൊപ്പം 1245പേർ നേരിട്ടെത്തിയും 1396 പേർ ടെലി കൗൺസിലിങ്ങിലൂടെയും സഹായം തേടിയെത്തി. കുടുംബശ്രീയുടെ നേതൃത്വത്തിൽ 2013ൽ തിരുവനന്തപുരം, എറണാകുളം, മലപ്പുറം ജില്ലകളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി ആരംഭിച്ചത്. പിന്നാലെ 2017 ഡിസംബറിലാണ് ആലപ്പുഴയിൽ തുടങ്ങിയത്. ഓരോകേന്ദ്രങ്ങളിലും കൗൺസിലർ, സേവനദാതാക്കൾ, സെക്യൂരിറ്റി, ഓഫിസ് അസിസ്റ്റന്റ്, കെയർ ടേക്കർ തുടങ്ങിയ തസ്തികകളിലായി 11 പേരെ നിയമിച്ചിട്ടുണ്ട്. ആലപ്പുഴ വെള്ളക്കിണറിലാണ് ഷെൽട്ടർ സൗകര്യമുള്ളത്.
കുട്ടികൾക്കെതിരായ അതിക്രമം വർധിച്ചു
കുട്ടികൾക്കെതിരായ അതിക്രമവും വർധിച്ചു. ഇതുവരെ 40 പരാതികളാണ് ലഭിച്ചത്. ഇതിൽ 18 പരാതികളും ഈ വർഷത്തേതാണ്. 10 എണ്ണവും ലൈംഗികാതിക്രമവുമായി ബന്ധപെട്ടതാണ്. കഴിഞ്ഞവർഷം രണ്ട് പരാതികളാണ് മാത്രമാണുണ്ടായിരുന്നത്. നേരിട്ടെത്തുന്ന കേസുകൾ കുറഞ്ഞെങ്കിലും കൗൺസിലിന് എത്തുന്നവരുടെ എണ്ണത്തിൽ ഈ വർഷം വർധനയുണ്ടായി. ആകെ 219 കേസുകളാണുണ്ടായത്. ഇതുവരെ 113 പേർ നേരിട്ടെത്തിയപ്പോൾ 106 പേർ ടെലികോളിലൂടെയും ‘സ്നേഹിത’യുടെ സഹായംതേടി. കഴിഞ്ഞവർഷം കൗൺസിലിങ്ങിന് എത്തിയത് 301 പേരാണ്. 2022-’23 വർഷം 374ഉം ആയിരുന്നു. ഈവർഷം ഇതുവരെ 370 ആണ്.
സേവനങ്ങൾ
പ്രശ്നങ്ങൾക്ക് വിളിക്കാം
സ്ത്രീകളും കുട്ടികളും നേരിടുന്ന പ്രശ്നങ്ങൾക്ക് പിന്തുണക്കും സഹായത്തിനും 24 മണിക്കൂർ പ്രവർത്തിക്കുന്ന സൗജന്യ സഹായകേന്ദ്രമാണിത്. 155399, 1800 425 20002 എന്നീ ടോൾഫ്രീ നമ്പറുകളിലും 0477- 2230912 എന്ന നമ്പറിലേക്കും വിളിച്ച് പ്രശ്നം അറിയിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.