തുറവൂർ: സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതെ ലോറിയിൽ കടത്തിയ ലക്ഷക്കണക്കിന് രൂപയുടെ പടക്കങ്ങൾ പിടികൂടി. രണ്ടുപേർക്കെതിരെ കേസെടുത്തു.കഴിഞ്ഞ ദിവസം രാത്രി പട്രോളിങ്ങിനിടെയാണ് മന്നത്ത് ക്ഷേത്രത്തിനുസമീപത്തുവെച്ച് കുത്തിയതോട് പൊലീസ് ലോറി പിടികൂടിയത്.
തമിഴ്നാട് സ്വദേശികളായ വടിവേൽ (24), തങ്കരാജ് (21) എന്നിവർക്കെതിരെ കേസെടുത്തു. ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. ശിവകാശിയിൽ നിന്ന് കേരളത്തിെൻറ വിവിധ വിൽപന കേന്ദ്രങ്ങളിൽ വിതരണം ചെയ്യാൻ കൊണ്ടുവന്ന കമ്പിത്തിരികൾ, കുരവപ്പൂ, ലാത്തിരികൾ, ചൈനീസ് പടക്കങ്ങൾ എന്നിവയാണ് ലോറിയിലുണ്ടായിരുന്നത്.
ലോറി ക്വാർട്ടേഴ്സ് വളപ്പിൽ സൂക്ഷിച്ചിരിക്കയാണ്. കോടതിയിൽ റിപ്പോർട്ട് നൽകി. സി.ഐ. ഫൈസൽ, എസ്.ഐമാരായ രാജീവ്, സണ്ണി, സിവിൽ പോലീസ് ഓഫീസർമാരായ മനു, ശ്രീജിത്, ഷൈൻ എന്നിവർ നേതൃത്വം നൽകി. വളമംഗലത്ത് അനധികൃതമായി പടക്കങ്ങൾ സൂക്ഷിച്ചതിന് ആറു പേർക്കെതിരെ കേസെടുത്തിരുന്നു.
ആലപ്പുഴ: പടക്കവിൽപന മാനദണ്ഡം ലംഘിച്ചാൽ കർശന നടപടിയെടുക്കുമെന്ന് ജില്ല പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ. ലൈസന്‍സ് ഇല്ലാത്ത ആരെയും പടക്കങ്ങള്‍ വിൽക്കാൻ അനുവദിക്കില്ല. ലൈസന്‍സില്‍ കാണിച്ച അളവില്‍ കൂടുതല്‍ പടക്കം സൂക്ഷിക്കുന്നതും വിൽക്കുന്നതും ശ്രദ്ധയില്‍ പെട്ടാല്‍ കര്‍ശന നടപടിയെടുക്കും.
ഉഗ്രസ്ഫോടക ശേഷിയുള്ളവ വിൽക്കാൻ അനുവദിക്കില്ല. നിശ്ചയിച്ച് അനുമതി നൽകിയ സ്ഥലത്തല്ലാതെ വിൽപന അനുവദിക്കില്ല. ഹരിത പടക്കങ്ങൾ (ഗ്രീൻ കാക്കേഴ്സ്) മാത്രമേ വിൽക്കാനും ഉപയോഗിക്കാനും പാടുള്ളൂ. അനധികൃത പടക്ക നിർമാണ ശാലകള്‍, വിൽപന കേന്ദ്രങ്ങള്‍ എന്നിവക്കെതിരെ നിയമനടപടി സ്വീകരിക്കും.
സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാത്ത വിൽപന കേന്ദ്രങ്ങൾക്കെതിരെ നടപടി എടക്കും. യാത്രാ ട്രെയിനുകളിൽ പടക്കങ്ങളും മറ്റ് സ്ഫോടക വസ്തുക്കളും കൊണ്ടുപോകാൻ പാടില്ല. വിഷു ആഘോഷവുമായി ബന്ധപ്പെട്ട് അനധികൃത മദ്യവിൽപനയും വ്യാജമദ്യ നിര്‍മാണവും തടയാൻ എല്ലാസ്റ്റേഷനുകളിലും പട്രോളിങ് ശക്തമാക്കും. വാഹനാപകടങ്ങൾ കുറക്കാൻ പരിശോധനയുമുണ്ടാകും. നിയമലംഘനം കണ്ടാൽ ഡ്രൈവിങ് ലൈസൻസ്, സസ്പെൻഷൻ എന്നിവ ഉൾപ്പെടെയുള്ള നടപടി സ്വീകരിക്കും.Lakhs worth of firecrackers smuggled in lorry seized; Case against two people
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.