ആലപ്പുഴ: ടൗണിലെ വ്യാപാര ചരിത്രത്തിെൻറ സുവർണകാല അവശിഷ്ടമെന്നോണം ഗുജറാത്തി സ്ട്രീറ്റിൽ മാറാല പൊതിഞ്ഞുകിടക്കുകയാണ് അലക്ക് കമ്പനി. ആലപ്പുഴ തുറമുഖത്തിൽ കപ്പലുകൾ അടുത്തിരുന്ന കാലം, ടൗണിലെ പാണ്ടികശാലകൾ മുഴുവൻ പ്രവർത്തിച്ചിരുന്ന സമയം, ധാരാളം തൊഴിലാളികൾ പണിയെടുത്തിരുന്ന സ്ഥാപനമായിരുന്നു ടൗൺ വാഷിങ് കമ്പനി. തുറമുഖത്തിെൻറ തകർച്ചയോടെ അടച്ചുപൂട്ടിയ അനേകം കമ്പനികളിൽ ഒന്നായി ഇതും മാറി.
ഹാജി ഇൗസ ഹാജി മൂസ സേട്ട് മകൾ സഫീബായിയുടെ പേരിെല കെട്ടിടം കെ.എസ്. നാരായണന് അലക്ക് കമ്പനി തുടങ്ങാൻ നൽകുകയായിരുെന്നന്ന് ഇദ്ദേഹത്തിെൻറ കൊച്ചുമകനായ കെ.പി. തമ്പി പറയുന്നു. 100 വർഷം മുമ്പാണ് സംഭവം. അന്ന് ഗുജറാത്തി സമൂഹത്തിെൻറ ഉന്നതിയുടെ കാലമായിരുന്നു. തുണികൾ അലക്കാനും ഇസ്തിരി ഇടാനും 15 തൊഴിലാളികൾ കമ്പനിയിൽ പ്രവർത്തിച്ചിരുന്നു. ഗുജറാത്ത്-കച്ചി മേമൻ സമൂഹങ്ങളുെടയും പൊലീസ് ക്യാമ്പിലെ തുണികളുമാണ് സ്ഥിരമായി കിട്ടിയിരുന്നത്. ആബാലവൃദ്ധം ജനങ്ങളുെടയും തുണികൾ ഒരോരുത്തരും കമ്പനിയിൽ എത്തിക്കും. ഇൗ തുണികൾ തലച്ചുമടായി തൊഴിലാളികൾ കാഞ്ഞിരംചിറയിൽ എത്തിച്ച് അവിടെയുള്ള രണ്ട് കുളങ്ങളുടെ കരയിലിട്ടാണ് അലക്കിയിരുന്നത്.
വലിയ കലത്തിൽ വെള്ളം തിളിപ്പിച്ച് വായ് തുണികൊണ്ട് മൂടി അതിനുമുകളിൽ അലക്കാനുള്ള തുണികൾ വെക്കും. നീരാവി നേരെ മുകളിലേക്ക് അടിച്ച് തുണിയിലെ അഴുക്കുകൾ ഇളക്കും. കൂടാതെ, നീറ്റിയെടുത്ത ചാരമാകാത്ത ചിരട്ടകൊണ്ടാണ് തുണികൾ ഇസ്തിരി ഇട്ടിരുന്നത്.
പിന്നീട് നാരായണനിൽനിന്ന് മകനായ കെ.എൻ. പൊന്നപ്പൻ കമ്പനി ഏറ്റെടുത്തു. കാലക്രമേണ വ്യവസായ കേന്ദ്രമെന്ന നിലയിലെ ആലപ്പുഴയുടെ മുഖ്യസ്ഥാനം നഷ്ടമായതോടെ അലക്ക് കമ്പനിയും ക്ഷയിച്ചു. പിന്നീട് ഇസ്തിരിയിടൽ മാത്രമായി 2012 വരെ തുടർന്നു. കെട്ടിടത്തിൽ മാർബിളിൽ കൊത്തിയ 'അലക്ക് കമ്പനി' ബോർഡ് ഇന്നും തിളങ്ങുന്നുണ്ട്, തുണിയലാക്കാനും കമ്പനിയോ എന്ന പുതുതലമുറയുടെ കൗതുകം അവശേഷിപ്പിച്ചുകൊണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.