ആലപ്പുഴ: പഠനവൈകല്യം മാറ്റാൻ കൗൺസലിങ്ങിന് വിട്ട പിതാവിനെതിരെ എൻജിനീയറിങ് വിദ്യാർഥിനിയുടെ പരാതി. ജില്ല പഞ്ചായത്ത് ഹാളിൽ നടന്ന വനിത കമീഷൻ മെഗാ അദാലത്തിലാണ് വിദ്യാർഥിനിയെ ചികിത്സിച്ച ഡോക്ടറുടെ പ്രേരണയിൽ മകൾ പരാതി നൽകിയത്.
നൂറനാട് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പ്ലസ് ടു കഴിഞ്ഞശേഷം മകൾ പഠനത്തിൽ വേണ്ടത്ര ശ്രദ്ധിക്കുന്നില്ലെന്ന തോന്നലിലാണ് പിതാവ് സൃഹുത്തായ ഡോക്ടറെ കൗൺസലിങ്ങിന് സമീപിച്ചത്.
വിദ്യാർഥിനിയെ വീട്ടുതടങ്കലിൽ പാർപ്പിച്ചിരിക്കുകയാണെന്ന് കാട്ടി 55കാരനായ ഡോക്ടർ ഹൈകോടതിയിൽ ഹേബിയസ് കോർപസ് ഫയൽ ചെയ്തു. ഇതിനുപിന്നാലെയാണ് മകൾ പിതാവിനെതിരെ പരാതിയുമായി കമീഷനെ സമീപിച്ചത്. അദാലത്തിൽ പിതാവ് മാത്രമാണ് ഹാജരായത്. രണ്ട് കുട്ടികളുടെ പിതാവായ ഡോക്ടറും പരാതിക്കാരിയും എത്തിയിരുന്നില്ല. കുടുംബസമേതം ഇപ്പോഴും ഒന്നിച്ചാണ് താമസിക്കുന്നതെന്നും അത്തരത്തിൽ സംഭവങ്ങളില്ലെന്നും ഇയാൾ കമീഷനോട് വിവരിച്ചു. പിതാവിൽനിന്ന് കിട്ടിയ വിവരങ്ങളുടെ നിജസ്ഥിതി അന്വേഷിക്കാൻ വനിത കമീഷൻ പൊലീസിനെ ചുമതലപ്പെടുത്തി.
കുട്ടികളുടെ പലവിധ പ്രശ്നങ്ങൾ ആദ്യംകേൾക്കേണ്ടതും പരിഹരിക്കേണ്ടതും മാതാപിതാക്കളാണെന്ന് കമീഷൻ അംഗങ്ങളായ അഡ്വ. എം.എസ്. താര, ഷാഹിദ കമാൽ എന്നിവർ വിലയിരുത്തി. അതിനുശേഷം മാത്രമേ കൗൺസലിങ് അടക്കമുള്ളവക്ക് മറ്റുള്ളവരെ സമീപിക്കാവൂവെന്നും ഇവർ ചൂണ്ടിക്കാട്ടി.
ഭർത്താവുമായി പിണങ്ങിക്കഴിയുന്ന രണ്ട് കുട്ടികളുടെ മാതാവായ വീട്ടമ്മയുടെ വസ്തു വിറ്റുകിട്ടിയ 10 ലക്ഷം രൂപ പ്രവാസി മലയാളി തട്ടിയെടുത്തതായും പരാതിയെത്തി. വിദേശത്ത് ജോലി നൽകാൻ സഹായിക്കാമെന്ന് പറഞ്ഞാണ് ഇയാൾ സൗഹൃദം സ്ഥാപിച്ചത്. കുവൈത്തിൽ ഒമ്പതുമാസം ജോലി തരപ്പെടുത്തിയെങ്കിലും പിന്നീട് മടങ്ങി. വീണ്ടും മറ്റൊരു രാജ്യത്തേക്ക് വീട്ടമ്മയെ കൊണ്ടുപോകാൻ വിസ തരപ്പെടുത്തുന്നതിെൻറ ഭാഗമായാണ് ബാങ്ക് അക്കൗണ്ടിലൂടെ പണം കടംവാങ്ങിയത്. തിരികെ ചോദിച്ചെങ്കിലും നൽകിയില്ല. പകരമായി ഇയാളുടെ പഴയ വീട്ടിൽ താമസിപ്പിച്ചെങ്കിലും ഇറക്കിവിടാൻ നിരന്തരം ഉപദ്രവമാണെന്നും പരാതിയിൽ പറയുന്നു.
ഭർത്താവിെൻറ ലൈംഗിക വൈകൃതങ്ങൾക്ക് വിധേയമാകാത്തതിന് പീഡിപ്പിച്ചതായും മക്കെള കാണാൻ അനുവദിക്കുന്നില്ലെന്നുമായിരുന്നു യുവതിയുടെ പരാതി.
ഇതിെൻറ പേരിൽ ഒടിഞ്ഞ കൈയിലിട്ടിരുന്ന സ്റ്റീൽ കമ്പിപോലും തകർത്തു. ഇതുമായി ബന്ധപ്പെട്ട വിഡിയോയും സന്ദേശങ്ങളും കമീഷന് മുന്നിൽ ഹാജരാക്കി. കുട്ടികളുടെ സംരക്ഷണച്ചുമതല ചൈൽഡ് വെൽഫെയർ കമ്മിറ്റി ഏറ്റെടുക്കണമെന്ന് കമീഷൻ നിർദേശിച്ചു.
ആകെ 75 കേസാണ് പരിഗണിച്ചത്. ഇതിൽ 18 പരാതികൾ തീർപ്പാക്കി. എട്ടെണ്ണത്തിൽ പൊലീസിന് റിപ്പോർട്ട് തേടി. മൂന്നെണ്ണം കൗൺസലിങ്ങിന് വിട്ടു. മറ്റുള്ളവ അടുത്ത സിറ്റിങ്ങിേലക്ക് മാറ്റി. അദാലത്ത് ചൊവ്വാഴ്ചയും തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.