ആലപ്പുഴ: ഏറ്റവും പ്രായം കൂടിയ തുല്യത പഠിതാവായ കാർത്യായനിയമ്മക്ക് ഓണക്കോടിയുമായി സാക്ഷരത മിഷൻ ഡയറക്ടർ ഡോ. പി.എസ്. ശ്രീകല. ഏറ്റവും മുതിർന്ന പഠിതാവിന് ഓണക്കോടി ആദരസൂചകമായി നൽകിയതാണെന്ന് സാക്ഷരത മിഷൻ ഡയറക്ടർ പി.എസ്. ശ്രീകല പറഞ്ഞു. നാലാം തരം തുല്യത സർട്ടിഫിക്കറ്റ് വിദ്യാഭ്യാസ മന്ത്രി കാർത്യായനിയമ്മയുടെ വീട്ടിൽ വന്ന് കൈമാറുമെന്നും ഡയറക്ടർ പറഞ്ഞു.
നാരീശക്തി പുരസ്കാരം നേടിയ കാർത്യായനിയമ്മ ഇപ്പോൾ ഏഴാം തരം തുല്യത പഠിതാവാണ്. നാലാം തരം തുല്യത കോഴ്സ് ജയിച്ച ഇവർ സാക്ഷരത മിഷെൻറ മോഡൽ സ്റ്റുഡൻറുമാണ്. 99 വയസ്സുകാരിയായ കാർത്യായനിയമ്മ ഏഴാം തരം വിജയിച്ചാൽ അടുത്ത വർഷം പത്താം ക്ലാസിൽ ചേരും. അത് വിദ്യാഭ്യാസ ചരിത്രത്തിലെ അത്ഭുതമായിരിക്കും.
ഏഴാംതരം പാഠാവലിയിലെ കവിത ചൊല്ലിയാണ് കാർത്യായനിയമ്മ ഡയറക്ടറെ വരവേറ്റത്. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിപിൻ സി. ബാബു, ജില്ല പഞ്ചായത്ത് അംഗം കെ.ജി. സന്തോഷ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഉണ്ണികൃഷ്ണൻ, ഗ്രാമപഞ്ചായത്ത് അംഗം സനിൽകുമാർ, സാക്ഷരത മിഷൻ ജില്ല പ്രോജക്ട് കോഓഡിനേറ്റർ കെ.വി. രതീഷ്, സാക്ഷരത പ്രേരക് കെ. സതി എന്നിവർ ഡയറക്ടറോടൊപ്പം എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.