ആലപ്പുഴ: മാതാപിതാക്കളെ അക്ഷര ലോകത്തേക്ക് നയിച്ച ജില്ല പഞ്ചായത്തിന്റെ അതുല്യം ആലപ്പുഴ പദ്ധതിയുടെ പുറക്കാട് ഗ്രാമപഞ്ചായത്തിലെ ഇൻസ്ട്രക്ടർ സിനിയെ ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി വീട്ടിലെത്തി അനുമോദിച്ചു. അച്ഛനെയും അമ്മയെയും സാക്ഷരരാക്കിയ സിനിയുടെ പ്രവര്‍ത്തനം മാതൃകാപരമാണെന്ന് പ്രസിഡന്റ് പറഞ്ഞു.
ജില്ല പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ എം.വി. പ്രിയ, ജില്ല പഞ്ചായത്ത് അംഗം അഡ്വ. ആർ.റിയാസ്, പുറക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എസ്. സുദർശനൻ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ.വി.എസ്.ജിനുരാജ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.രാജീവൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ആർ.രാജി, ജി.വേണുലാൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സി.രാജു, ജി.സുഭാഷ് കുമാര്‍, സാക്ഷരത മിഷൻ ജില്ല കോഓഡിനേറ്റർ കെ.വി. രതീഷ്, അസിസ്റ്റന്റ് കോഓഡിനേറ്റർ ആർ.സിംല, ബ്ലോക്ക് കോഓഡിനേറ്റർ പ്രകാശ് ബാബു, പഞ്ചായത്ത് കോഓഡിനേറ്റർ മധുകുമാർ, സി.ഡി.എസ് അംഗം ശ്രീജ സന്തോഷ് എന്നിവരും അനുമോദനച്ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.