അറബിക്കടലിൽ ന്യൂനമർദ്ദം: പുന്നപ്രയിൽ കടൽ കയറുന്നു

അമ്പലപ്പുഴ : അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതോടെ പുന്നപ്രയിൽ കടൽ കയറ്റം ശക്തമായി. പുന്ന പ്രചള്ളിയിലും നർ ബോന ചാപ്പലിനു സമീപവും കടൽ മീറ്ററുകളോളം തീരം കവർന്നു കൊണ്ടിരിക്കുകയാണ്. വ്യാഴാഴ്ച പുലർച്ചെ മുതൽ പുറം കടലിൽ രൂപപ്പെട്ട കൂറ്റൻ തിരമാലകൾ കരയിലേക്കു ആഞ്ഞടിച്ചു.

പുന്നപ്ര ഫിഷ് ലാന്റിംഗ് സെന്ററിന് സമീപം കടൽ ഭിത്തിയും കടന്ന് തിരമാലകൾ കുതിച്ചുയർന്നു. ഇവിടെ പുലിമുട്ട് നിർമാണ ജോലികൾ കടലാക്രമണത്തെ തുടർന്നു നിർത്തി വെച്ചു. പുന്നപ്ര തെക്ക് പഞ്ചായത്ത് ഒന്നാം വാർഡ് നർ ബോന തീരത്ത് തഴച്ചുവളർന്നിരുന്ന കാറ്റാടി മരങ്ങൾ നിലം പൊത്താറായി. കടലാക്രമണം തടയുന്നതിന് വനം വകുപ്പാണ് വർഷങ്ങൾക്കു മുമ്പ് മരങ്ങൾ വെച്ചു പിടിപ്പിച്ചത്.

ചള്ളി മുതൽ വിയാനി തീരം വരെ കടൽ ഭിത്തിയില്ലാത്തതും വീടുകൾക്ക് ഭീഷണിയായി. തിരമാലകൾ ശക്തി പ്രാപിച്ചതോടെ പുന്ന പ്രതെക്ക്, വടക്ക് പഞ്ചായത്തുകളിൽ കടലുമായി ചേർന്നു കിടക്കുന്ന പൊഴികളും നിറഞ്ഞു കവിഞ്ഞു. ഇതിനു സമീപം നിരവധി വീടുകളാണുള്ളത്. ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പിനെ തുടർന്നു ഇന്നലെ മുതൽ വള്ളങ്ങൾ കടലിലിറക്കിയില്ല.

Tags:    
News Summary - Low pressure in the Arabian Sea: The sea rises at Punnapra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.