ആലപ്പുഴ: പാഴ്വസ്തുക്കളിൽനിന്ന് ക്രിസ്മസ് ട്രീ ഒരുക്കി സർക്കാർ ജീവനക്കാർ. തത്തംപള്ളിയിലെ മലിനീകരണ നിയന്ത്രണ ബോർഡ് ജില്ല ഓഫിസിലാണ് വേറിട്ട ക്രിസ്മസ് ട്രീ ഒരുക്കിയത്. ഉപയോഗിച്ചശേഷം വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികളാണ് ട്രീയുടെ പ്രധാന ആകർഷകം.
പത്രക്കടലാസ്, പേപ്പര്‍ ഗ്ലാസുകള്‍ എന്നിവ ഉപയോഗിച്ച് അലങ്കാരങ്ങള്‍, പുല്‍ക്കൂട്, ചവറ്റുകൊട്ടയും പഞ്ഞിയും ഉപയോഗിച്ച് ക്രിസ്മസ് പെന്ഗ്വിന്, കുപ്പിയും ബോള്‍ ഐസ്ക്രീമും ഉപയോഗിച്ച് സാന്ത, പാവ, പത്രക്കടലാസിൽ നക്ഷത്രം എന്നിവയാണ് നിർമിച്ചത്. ഇതിനായി ഒരാഴ്ചയെടുത്തു. ഓഫിസ് മുറിയിൽ സജ്ജീകരിച്ച ട്രീക്ക് മികവേകാൻ വർണബൾബുകളും ഒരുക്കിയിട്ടുണ്ട്.
ജോലിക്കിടയിലെ ഇടവേളകളിൽ സമയം കണ്ടെത്തിയാണ് ഇത്തരമൊരു ആശയം വിപുലീകരിച്ചത്. പാസ്റ്റിക് കുപ്പികള്‍ക്ക് നിറം നല്‍കിയും പ്രകൃതിക്ക് കരുതല്‍ നല്‍കിയുമാണ് ക്രിസ്മസ് ട്രീ, പുല്‍ക്കൂട് എന്നിവ തയാറാക്കിയിരിക്കുന്നത്. 'ഒരു വസ്തുവും പാഴല്ല' എന്ന സന്ദേശമുയർന്നി ജില്ല എന്‍വയണ്‍മെൻറൽ എൻജിനീയർ ബിജു ബാലകൃഷ്ണെൻറ നേതൃത്വത്തിൽ ഒരുമാസത്തിലേറെയായി നടത്തിയ പരിശ്രമത്തിലാണ് 'ട്രീ' യാഥാർഥ്യമായത്. ജീവനക്കാരായ യമുന, ജിതിൻ, നിതിൻ, മനു, അശ്വതി, ശ്രീകല, ശിൽപ, ശാലിനി, സങ്കീർത്തന, എയ്ഞ്ചൽ, അബ്ദുൽ റസാഖ്, ബിജി, സുജീഷ്, അമിത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു രൂപകൽപന. കലക്ടർ എ. അലക്സാണ്ടർ ഉൾപ്പെടെയുള്ളവർ കാണാനെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.