ആലപ്പുഴ: സൈന്യത്തിലെ ഇന്റലിജൻസ് വിഭാഗത്തിൽ ജോലിയാണെന്ന് വിശ്വസിപ്പിച്ച് വിവാഹവാഗ്ദാനം നൽകി യുവതിയിൽനിന്ന് ഒമ്പതുലക്ഷം രൂപ തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. പാതിരപ്പള്ളി വടക്കേഅറ്റത്ത് വീട്ടിൽ വിഷ്ണു വി. ചന്ദ്രനെയാണ് (38) ആലപ്പുഴ നോർത്ത് പൊലീസാണ് അറസ്റ്റ് ചെയ്തത്.
ഫേസ്ബുക്കിലൂടെ യുവതിയുമായി പരിചയപ്പെട്ട ഇയാൾ നേവിയുടെയും സൈന്യത്തിന്റെയും വേഷത്തിലാണ് പ്രത്യക്ഷപ്പെട്ടത്. വിഡിയോകോളിലൂടെ യുവതിയുടെ വീട്ടുകാരുമായും സൗഹൃദത്തിലായി. ഇതിന് പിന്നാലെയാണ് യുവതിയുമായുള്ള വിവാഹത്തിന് സമ്മതിച്ചത്. പലപ്പോഴായിട്ടാണ് പണം കൈക്കലാക്കിയത്. സ്വർണാഭരണങ്ങൾ ഉൾപ്പടെ പണയംവെച്ചാണ് യുവതി ഇയാളുടെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ചത്.
വിവാഹം കഴിഞ്ഞ് നാട്ടിൽ സ്ഥിരതാമസമാക്കമെന്ന് പറഞ്ഞ് യുവതിയെ വിശ്വസിപ്പിച്ചു. ഇതിനായി 5,000 രൂപയുടെ വസ്ത്രങ്ങളും വാങ്ങിപ്പിച്ചു. പിന്നീട് ഫോൺ സ്വിച്ച് ചെയ്തതപ്പോഴാണ് സംശയം തോന്നിയത്. ദിവസങ്ങൾ കഴിഞ്ഞിട്ടും ഫോൺ കിട്ടാതായതോടെ യുവതിയുടെ ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് ബോധ്യപ്പെട്ടത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. അന്വേഷണത്തിൽ ഇയാൾക്ക് ഒട്ടേറേ മൊബൈൽ നമ്പറുകളുണ്ടെന്നും യുവതിയെ വിളിക്കാൻ വേണ്ടിമാത്രമാണ് ഒരുനമ്പർ ഉപയോഗിച്ചിരുന്നതെന്നും കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.