ആലപ്പുഴ: എം.ഡി.എം.എയുമായി പെൺകുട്ടി അടക്കം മൂന്നുപേരെ ആലപ്പുഴ ബൈപാസിൽനിന്ന് പൊലീസ് പിടികൂടി. കണ്ണൂർ കൊളവല്ലൂർ കുന്നേത്ത് പറമ്പ് കുണ്ടൻചാലിൽ ഹൃദ്യ (19), ഇടുക്കി കഞ്ഞിക്കുഴി ചുങ്കനാനിൽ വിട് ആൽബിൻ (21), കോതമംഗലം ഇഞ്ചത്തൊട്ടി വട്ടത്തുണ്ടിൽ നിഖിൽ (20) എന്നിവരാണ് പിടിയിലായത്. വ്യാഴാഴ്ച പുലർച്ച ആലപ്പുഴ ഭാഗത്തേക്ക് മയക്കുമരുന്നുമായി കാറിൽ പെൺകുട്ടിയും ഏതാനും ചെറുപ്പക്കാരും വരുന്നുണ്ടെന്ന് അറിഞ്ഞ് ആലപ്പുഴ സൗത്ത് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വ ത്തിൽ വാഹനങ്ങൾ പരിശോധിക്കുന്നതിനിടെയാണ് ഇവർ വലയിലായത്.
കൈ കാണിച്ച പൊലീസിനു നേരെ പാഞ്ഞുവന്ന കാറിന്റെ മുന്നിൽനിന്ന് പൊലീസ് സംഘം ഓടിമാറിയതിന് പിന്നാലെ വാഹനം അടുത്തുള്ള വൈദ്യുതി പോസ്റ്റിൽ ഇടിച്ച് നിൽക്കുകയായിരുന്നു. കടന്നുകളയാൻ ശ്രമിച്ച പ്രതികളെ ബലപ്രയോഗത്തിലൂടെ പൊലീസ് കീഴ്പ്പെടുത്തുകയായിരുന്നു.
വാഹനത്തിൽ ഒളിപ്പിച്ചിരുന്ന മയക്കുമരുന്ന് കണ്ടെടുത്ത പൊലീസ് കാറും കസ്റ്റഡിയിലെടുത്തു. ആലപ്പുഴ നഗരത്തിലും പരിസരങ്ങളിലും വിദ്യാർഥികൾക്കും മുറ്റും വിൽപനക്കായി എത്തിച്ച 11 ഗ്രാം എം.ഡി.എം.എ ആണ് പിടികൂടിയത്. പ്രതിയായ പെൺകുട്ടി എറണാകുളത്ത് താമസിച്ച് വൻതോതിൽ മയക്കുമരുന്ന് ആലപ്പുഴ ജില്ലയിൽ രാത്രി കൊണ്ടുവന്ന് വിൽപന നടത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.