ചെങ്ങന്നൂർ: ദീർഘനാളത്തെ ആഗ്രഹം സഫലമാക്കിയതിെൻറ ധന്യതയിലാണ് അമ്മയും മകളും.
ചെങ്ങന്നൂർ തിരുവൻവണ്ടൂർ അമ്പാടി ഡയറി മിൽക്ക് ഫാമിലെ ജീവനക്കാരനായ തകഴി തെന്നടി ഗോകുലത്തിൽ ഉമേഷ് കുമാറിെൻറ ഭാര്യ മായ ഉമേഷ്, മകൾ ദേവിക ഉമേഷ് (ഏഴ്) എന്നിവരുടെ ആഗ്രഹമായിരുന്നു മുടി അർബുദ രോഗികൾക്ക് വിഗ് നിർമിക്കാൻ നൽകണമെന്നത്.
ആ ആഗ്രഹമാണ് ശനിയാഴ്ച പൂവണിഞ്ഞത്. തൃശൂർ ഹെയർ ബാങ്കിനാണ് മുടി പൂർണമായി ദാനംനൽകിയത്.
ജോലിയുടെ സൗകര്യാർഥം ഉമേഷിെൻറ കുടുംബം വളഞ്ഞവട്ടം ആലംതുരുത്തിൽ വാടകവീട്ടിലാണ് താമസിക്കുന്നത്. തകഴി കാർമൽ ഇംഗ്ലീഷ് മീഡിയം രണ്ടാംക്ലാസ് വിദ്യാർഥിനിയാണ് ദേവിക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.