ആലപ്പുഴ: നവകേരള സദസിനായി മുഖ്യമന്ത്രിയും മന്ത്രിമാരും ജില്ലയിലേക്ക് പ്രവേശിക്കുന്നത് ജങ്കാറിൽ. ഡിസംബര്‍ 14ന് ഉച്ചക്ക് ശേഷം വൈക്കത്തുനിന്നും ജങ്കാറിൽ ആലപ്പുഴ ജില്ലയിലെ തവണക്കടവിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും എത്തുന്നത്. ഇതിന് മുന്നോടിയായി ജില്ല കലക്ടര്‍ ജോണ്‍ വി. സാമുവലിന്റെ നേതൃത്വത്തില്‍ സുരക്ഷ പരിശോധനകള്‍ നടത്തി. മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസും രണ്ട് സുരക്ഷാ വാഹനങ്ങളുമാണ് ജങ്കാറിൽ കയറ്റുക.
ജങ്കാറിന്റെ സുരക്ഷ, ലോഡിങ് കപ്പാസിറ്റി തുടങ്ങിയവ പ്രത്യേകം പരിശോധിച്ചു. ജങ്കാര്‍ ഇറങ്ങിയശേഷം അരൂര്‍ മണ്ഡലത്തിലെ വേദിയായ പാണാവള്ളി അരയങ്കാവ് ക്ഷേത്രഗ്രൗണ്ടിലേക്കാണ് സംഘം പോകുക. ഇവിടേക്കുള്ള വഴിയും അരൂര്‍, ചേര്‍ത്തല നിയോജക മണ്ഡലങ്ങളിലെ നവകേരള സദസ്സ് നടക്കുന്ന വേദിയും പരിശോധിച്ചു. എ.ഡി.എം. എസ്.സന്തോഷ് കുമാര്‍, ചേര്‍ത്തല തഹസില്‍ദാര്‍ മനോജ് കുമാര്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍, ചേര്‍ത്തല മണ്ഡലം കണ്‍വീനര്‍ ആശ സി. എബ്രഹാം തുടങ്ങിയവർ കലക്ടര്‍ക്കൊപ്പം ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.