ആലപ്പുഴ: കോവിഡിൽ മുടങ്ങിയ നെഹ്‌റു ട്രോഫി ജലോത്സവം സെപ്റ്റംബര്‍ നാലിന് നടത്താൻ പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന എക്‌സിക്യൂട്ടിവ് കമ്മിറ്റി യോഗത്തില്‍ തീരുമാനം.
സെപ്റ്റംബര്‍ 11ന് നടത്താനുള്ള സാധ്യത നേരത്തേ പരിഗണിച്ചെങ്കിലും 10ന് മറ്റ് വള്ളംകളികള്‍ നടത്തുന്ന സാഹചര്യം കണക്കിലെടുത്താണ് നാലിന് നിശ്ചയിച്ചത്. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം എക്‌സിക്യൂട്ടിവ് കമ്മിറ്റി യോഗം ചേര്‍ന്നാണ് പുതിയ തീയതി കണ്ടെത്തിയത്.
ടൂറിസം വകുപ്പ് അംഗീകരിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കും. നെഹ്റു ട്രോഫിക്കൊപ്പം ചാമ്പ്യന്‍സ് ട്രോഫി വള്ളംകളിയുടെ ആദ്യ മത്സരവും നടക്കും. 2019 ആഗസ്റ്റ് 31നാണ് ഏറ്റവും ഒടുവില്‍ നെഹ്‌റു ട്രോഫി വള്ളംകളി നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.