നെഹ്‌റു ട്രോഫി ജലോത്സവം; ചുണ്ടന്‍വള്ളങ്ങളുടെ ട്രാക്കും ഹീറ്റ്സും നിശ്ചയിച്ചു

ആലപ്പുഴ: നെഹ്‌റു ട്രോഫി ജലോത്സവത്തില്‍ ചുണ്ടന്‍വള്ളങ്ങളുടെ ട്രാക്കും ഹീറ്റ്സും നിശ്ചയിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന നറുക്കെടുപ്പ് നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി ചെയര്‍മാനായ ജില്ല കലക്ടര്‍ വി.ആര്‍. കൃഷ്ണതേജ ഉദ്ഘാടനം ചെയ്തു. 20 ചുണ്ടന്‍ വള്ളങ്ങളാണ് ഇത്തവണ മത്സരത്തിനുള്ളത്. 22 വള്ളങ്ങള്‍ രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും ചമ്പക്കുളം -2, നടുവിലേപ്പറമ്പന്‍ എന്നീ വള്ളങ്ങള്‍ പിന്മാറി.

അഞ്ച് ഹീറ്റ്സുകളിലായി നാല് വള്ളങ്ങള്‍ വീതമാണ് മത്സരത്തിനിറങ്ങുക. ഹീറ്റ്സില്‍ മികച്ച സമയം കുറിക്കുന്ന നാല് വള്ളങ്ങളാണ് ഫൈനലില്‍ മാറ്റുരക്കുക.

നറുക്കെടുപ്പില്‍ നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി സെക്രട്ടറിയായ സബ് കലക്ടര്‍ സൂരജ് ഷാജി, ഇന്‍ഫ്രാ സ്ട്രക്ചര്‍ കമ്മിറ്റി ചെയര്‍മാന്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടിവ് എൻജിനീയര്‍ ബിനു ബേബി, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ ആര്‍.കെ. കുറുപ്പ്, എസ്.എം. ഇക്ബാല്‍, മുരളി അട്ടിച്ചിറ, ഡെപ്യൂട്ടി തഹസില്‍ദാര്‍ പി.ഡി. സുധി തുടങ്ങിയവര്‍ പങ്കെടുത്തു.

ചുണ്ടന്‍ വള്ളങ്ങളുടെ ഹീറ്റ്സുകളും ട്രാക്കുകളും

ഹീറ്റ്‌സ് 1

ട്രാക്ക് 1- ആയാപറമ്പ് പാണ്ടി

ട്രാക്ക് 2- കരുവാറ്റ

ട്രാക്ക് 3- ആലപ്പാട് പുത്തന്‍ ചുണ്ടന്‍

ട്രാക്ക് 4- ചമ്പക്കുളം

ഹീറ്റ്‌സ് 2

ട്രാക്ക് 1- ചെറുതന

ട്രാക്ക് 2- വലിയ ദിവാന്‍ജി

ട്രാക്ക് 3- മഹാദേവികാട് കാട്ടില്‍ തെക്കേതില്‍

ട്രാക്ക് 4- ആനാരി പുത്തന്‍ചുണ്ടന്‍

ഹീറ്റ്‌സ് 3

ട്രാക്ക് 1- വെള്ളന്‍കുളങ്ങര

ട്രാക്ക് 2- കാരിച്ചാല്‍

ട്രാക്ക് 3- കരുവാറ്റ ശ്രീവിനായകന്‍

ട്രാക്ക് 4- പായിപ്പാടന്‍

ഹീറ്റ്‌സ് 4

ട്രാക്ക് 1- ദേവസ്

ട്രാക്ക് 2- സെന്‍റ് ജോര്‍ജ്

ട്രാക്ക് 3- നിരണം

ട്രാക്ക് 4- ശ്രീമഹാദേവന്‍

ഹീറ്റ്‌സ് 5

ട്രാക്ക് 1- ജവഹര്‍ തായങ്കരി

ട്രാക്ക് 2- വീയപുരം

ട്രാക്ക് 3- നടുഭാഗം

ട്രാക്ക് 4- സെന്‍റ് പയസ് ടെന്‍ത്

തുഴക്കാരുടെ കണക്ക് ഇങ്ങനെ

ചുണ്ടൻ വള്ളം -75 തുഴക്കാരിൽ കുറയാനും

95 പേരിൽ കൂടാനും പാടില്ല.

എ ഗ്രേഡ് വെപ്പ് ഓടി- 45 മുതൽ 60 വരെ

ബി ഗ്രേഡ് വെപ്പ് ഓടി- 25 മുതൽ 35 വരെ

ഇരുട്ടുകുത്തി എ ഗ്രേഡ്- 45 മുതൽ 60 വരെ

ഇരുട്ടുകുത്തി ബി ഗ്രേഡ്- 25 മുതൽ 35 വരെ

ഇരുട്ടുകുത്തി സി ഗ്രേഡ്- 25ൽ താഴെ

ചുരുളൻ- 25 മുതൽ 35 വരെ

തെക്കനോടി വനിത വള്ളം- 30ൽ കുറയരുത്

ഈ തുഴക്കാർക്ക് പുറമെ നിലക്കാരും പങ്കായക്കാരും വേണം

മുന്‍ എം.എല്‍.എ സി.കെ. സദാശിവന്‍ അധ്യക്ഷത വഹിച്ചു.

നഗരസഭ അധ്യക്ഷ സൗമ്യരാജ്, സബ് കലക്ടർ സൂരജ് ഷാജി, ചീഫ് സ്റ്റാര്‍ട്ടര്‍ കെ.കെ. ഷാജു, ഒബ്സര്‍വര്‍ എസ്.എം. ഇക്ബാല്‍, ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്മിറ്റി കണ്‍വീനറായ ഇറിഗേഷന്‍ എക്സിക്യൂട്ടിവ് എന്‍ജിനീയർ ബിനു ബേബി, കമ്മിറ്റി അംഗങ്ങളായ ആര്‍.കെ. കുറുപ്പ്, അഡ്വ. ജോയിക്കുട്ടി ജോസ്, അഷറഫ്, എ.വി. മുരളി, എസ്. ഗോപാലകൃഷ്ണന്‍, മുക്കം ജോണി, പി.ഡി. ജോസഫ്, എം.വി. ഹല്‍ത്താഫ്, സണ്ണി മുടത്താഞ്ചലി, കെ.എ. പ്രമോദ്, പി.ഐ. എബ്രഹാം, കെ. മോഹന്‍ലാല്‍, രാജപ്പന്‍ ആചാരി, എ. സന്തോഷ് കുമാര്‍ എന്നിവർ സംബന്ധിച്ചു.

Tags:    
News Summary - Nehru Trophy Water Festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.