ആലപ്പുഴ: അര്‍ത്തുങ്കൽ ബസിലിക്ക തിരുനാളിനോടനുബന്ധിച്ച് പള്ളിപ്പരിസരത്ത് കച്ചവടത്തിനെത്തിയ കടയിലെ ജീവനക്കാരനെ കുത്തിപ്പരിക്കേൽപിച്ച കേസിലെ പ്രതി പിടിയിൽ.
കായംകുളം മുനിസിപ്പല്‍ എട്ടാം വാര്‍ഡിൽ വാണിയന്റയ്യത്തുവീട്ടിൽ മുഹമ്മദ് മുനീറിനെ (22) കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി തിരുവനന്തപുരം ജില്ലയില്‍ വെട്ടുതുറ ചാന്നാങ്കരയില്‍ ജ്യോതിഷ് ഭവനിൽ ജ്യോതിഷിനെയാണ് (26) അര്‍ത്തുങ്കൽ പൊലീസ് പിടികൂടിയത്. ഒളിവില്‍പോയ പ്രതിയെ എറണാകുളത്തുനിന്നാണ് കസ്റ്റഡിയില്‍ എടുത്തത്.
ഇടപ്പള്ളിയിലെ ഒരു ഹോട്ടലില്‍ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു. കൊല്ലം ജില്ലയിലെ ചടയമംഗലം പോലീസ് സ്റ്റേഷന് പരിധിയിൽ ഗുണ്ട നിയമപ്രകാരം ആറ്മാസത്തേക്ക് ഇയാളെ നാടുകടത്തിയിരുന്നു. ഇയാൾ ജയിൽ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. പ്രതിയെ ചേര്‍ത്തല കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.