ആലപ്പുഴ: ജില്ലയിലെ 93.2 ശതമാനം കാർഡുടമകൾക്ക് ഓണക്കിറ്റ് കിട്ടി. 6,13,604 കാർഡുടമകളിൽ 5,71,863 പേർക്കാണ് ബുധനാഴ്ച രാത്രി എട്ടുവരെ കിറ്റ് നൽകാനായത്. 41,741 പേർക്കാണ് ഇനി കിറ്റ് കിട്ടാനുള്ളത്.
ബുധനാഴ്ച റേഷൻ കടയിലെത്തിയിട്ടും കിറ്റ് കിട്ടാത്തവരുടെ പേരുവിവരങ്ങൾ ശേഖരിച്ച അധികൃതർ ഇവർക്ക് വരുംദിവസങ്ങളിൽ ലഭ്യമാക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഓരോ റേഷൻ കടയിലും രണ്ടുമുതൽ 50 വരെ പേർ ഇത്തരത്തിലുണ്ട്. മഞ്ഞ, പിങ്ക് കാർഡുകാർക്കുള്ള കിറ്റ് വിതരണവും 100 ശതമാനമാക്കാൻ കഴിഞ്ഞില്ല.
വിതരണം പൂർത്തിയായ റേഷൻ കടയിൽനിന്ന് ഇല്ലാത്ത കടകളിലേക്ക് വ്യാപാരികൾ തന്നെ കിറ്റെത്തിച്ചും വിതരണം നടത്തി. ചില റേഷൻ കടകളിൽ കാർഡുടമകളുടെ എണ്ണത്തിനനുസരിച്ച് കിറ്റ് എത്തിച്ചിരുന്നില്ല. തുടർന്നാണ് ചിലർക്ക് കിറ്റ് കിട്ടാതെ മടങ്ങേണ്ട സാഹചര്യമുണ്ടായത്. അഗതി-അനാഥ-വൃദ്ധമന്ദിരങ്ങളിലെ അന്തേവാസികൾക്കുള്ള കിറ്റ് വിതരണത്തെച്ചൊല്ലിയും ആക്ഷേപമുണ്ട്. ഇവിടങ്ങളിൽ നാലംഗത്തിന് ഒരു കിറ്റെന്ന നിലയിലാണ് അനുവദിച്ചത്. എന്നാൽ, ആറംഗങ്ങളുള്ള സ്ഥാപനങ്ങൾക്കും ഒരു കിറ്റ് മാത്രമാണ് നൽകിയതെന്നാണ് പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.