ആലപ്പുഴ: രണ്ടാംഘട്ട കോവിഡ് രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ജില്ലയില്‍ ഓക്സിജന്‍ ലഭ്യത ഉറപ്പാക്കാന്‍ വാര് റൂം സജ്ജം. സബ് കലക്ടര്‍ എസ്. ഇലക്യ നോഡല്‍ ഓഫിസറാണ്.
ആശുപത്രികള്‍, സി.എഫ്.എല്‍.ടി.സി.കള്‍, സി.എസ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ആവശ്യമുള്ളതും അടിയന്തര സാഹചര്യത്തില്‍ സ്റ്റോക്ക് ചെയ്യേണ്ടതുമായ ഓക്സിജന്‍ ലഭ്യത ഉറപ്പുവരുത്തുന്നത് നിരീക്ഷിക്കുന്നതിനായാണ് വാര് റൂം.
മെഡിക്കല്‍ ഓക്സിജെൻറ ഉൽപാദനം, ഗതാഗതം എന്നിവ വിലയിരുത്തി ഓക്സിജന്‍ ലഭ്യതയും കരുതലും ഉറപ്പാക്കുക, മെഡിക്കല്‍ ഓക്സിജെൻറ ലഭ്യതയും കരുതലും ഉറപ്പാക്കുക എന്നതാണ് വാര് റൂമിന്റെ ലക്ഷ്യം. ജില്ലയിലെ ആരോഗ്യ കേന്ദ്രങ്ങളില്‍ മെഡിക്കല്‍ ഓക്സിജന്‍ യുക്തമായി ഉപയോഗിക്കുന്നുെണ്ടന്നും പാഴാക്കി കളയുന്നില്ലെന്നും ഉറപ്പാക്കും.
ജില്ല കലക്ടര്‍ എ. അലക്സാണ്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ല ദുരന്തനിവാരണ സമിതി യോഗത്തിലാണ് വാര് റൂം സജ്ജീകരിക്കാന്‍ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.