ഒറ്റമശ്ശേരിയിലെ 25 ഏക്കർ പാടത്തെ കൃഷിയിൽനിന്ന്​ ലഭിച്ച നെല്ല്​ കൂട്ടിയിട്ടിരിക്കുന്നു

യുവാക്കൾ പാടത്തിറങ്ങി; ഒറ്റമശ്ശേരിയിലെ നെൽകൃഷിയിൽ നൂറുമേനി​

പാണാവള്ളി: പഞ്ചായത്തിലെ ഒറ്റമശ്ശേരിയിലെ നെൽകൃഷി വിളവെടുപ്പിൽ നൂറുമേനി.നെൽകൃഷി അന്യമാകുന്ന ഇക്കാലത്ത് ഇവിടുത്തെ യുവാക്കൾ കാർഷികമേഖലയിൽ നിറസ്സാന്നിധ്യം ആകുകയാണ്. ഒറ്റമശ്ശേരിയിലെ 25 ഏക്കർ നെൽപാടത്ത് പൊന്നുവിളയിച്ച് കാർഷിക സംസ്കാരത്തിന് പുത്തൻ അധ്യായം എഴുതിച്ചേർക്കുകയാണ് യുവാക്കൾ. പഞ്ചായത്ത് മെംബർ ആയിരുന്ന ഷിബുവാണ് നേതൃത്വം നൽകുന്നത്.

25 ഏക്കറിൽ കൃഷി ചെയ്​ത്​ വിളവെടുപ്പ് കഴിഞ്ഞു. കൊയ്തുകൂട്ടിയ െനല്ല് സിവിൽ സപ്ലൈസിലേക്ക് കിലോക്ക് 27.40 രൂപ പ്രകാരം നൽകി. ഒട്ടേറെ ചെറുപ്പക്കാർ കാർഷികരംഗത്തേക്ക് കടന്നുവരുന്നുണ്ട്​.

കൃഷിയോട് താൽപര്യമില്ലാത്ത പുത്തൻ തലമുറയിൽപ്പെട്ടവരോട് ഷിബു പറയുന്നത്​, ചേറിൽ ചവിട്ടി നടക്കാനുള്ള മനസ്സിനെയും അധ്വാനത്തി​െൻറ മഹിമയെയും കുറിച്ചാണ്.

Tags:    
News Summary - paddy cultivation in Ottamassery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.