ആലപ്പുഴ: കുട്ടനാട്ടിലെ പാടശേഖരങ്ങളിൽനിന്ന് തടസ്സമില്ലാതെ നെല്ല് സംഭരണം പൂർത്തിയാക്കുമെന്ന് മന്ത്രി പി. തിലോത്തമൻ. കുട്ടനാട്ടിലെ നെടുമുടി പഞ്ചായത്തിലെ പുളിക്കകാവ് പാടശേഖരത്തിലെ നെല്ലുസംഭരണം വിലയിരുത്താൻ എത്തിയതായിരുന്നു അദ്ദേഹം.
ആറുമാസത്തേക്ക് മില്ലുടമകളുമായി കരാറുണ്ട്. മില്ലുടമകളുടെ പ്രധാന ആവശ്യങ്ങൾ അംഗീകരിച്ചതിനാൽ 52 സ്വകാര്യമില്ലുകൾ നെല്ലെടുക്കാൻ ധാരണയായി. എന്നാൽ, നെല്ലിന് കൂടുതൽ കിഴിവ് നൽകില്ല. പാടശേഖരസമിതി ഭാരവാഹികൾക്ക് ഒപ്പം ഉദ്യോഗസ്ഥരും മേൽനോട്ടത്തിൽ നെല്ല് സംഭരിക്കും . മില്ലുടമകൾക്ക് നൽകാനുള്ള നഷ്ടപരിഹാര കുടിശ്ശിക കോടതി നിർദേശപ്രകാരം നൽകും. മില്ലുടമകൾ മാറിനിന്നപ്പോഴാണ് സഹകരണ സംഘങ്ങളെ സംഭരണം ഏൽപ്പിക്കുന്ന കാര്യം സർക്കാർ ആലോചിച്ചതെന്നും അദ്ദേഹം പറഞ്ഞു. ജില്ല കലക്ടർ എ. അലക്സാണ്ടർ, പാഡി മാർക്കറ്റിങ് ഓഫിസർമാരായ രാജേഷ് കുമാർ, മായ ഗോപാലകൃഷ്ണൻ, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ രമ ദേവി, നെടുമുടി കൃഷി ഓഫിസർ പ്രദീപ് എന്നിവർ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.