ചെങ്ങന്നൂർ: പ്രാദേശിക ഘടകത്തിെൻറ അഭിപ്രായമാരായാതെ പാർട്ടി തീരുമാനം അടിച്ചേൽപിക്കാൻ ശ്രമിച്ചതിലൂടെ 2015ലുണ്ടായ അതേ അവസ്ഥയാണ് ചെന്നിത്തലയിൽ. പ്രസിഡൻറുപദവി രാജിവെക്കണമെന്ന സി.പി.എം ജില്ല നേതൃത്വത്തിെൻറ നിർദേശത്തിൽ ആലോചിക്കേതുണ്ടെന്ന നിലപാടിലാണ് വിജയമ്മ ഫിലേന്ദ്രൻ.
18 അംഗ സമിതിയിൽ അഞ്ചുപേർ മാത്രമാണ് എൽ.ഡി.എഫിനുള്ളത്. പ്രസിഡൻറുസ്ഥാനം പട്ടികജാതി വനിത സംവരണമായതിനാൽ ഇടത്- എൻ.ഡി.എ മുന്നണികളിലേ മത്സരിക്കാൻ യോഗ്യരായവരുള്ളൂ. ബി.ജെ.പിയെ അധികാരത്തിൽനിന്ന് ഒഴിവാക്കുന്നതിൽ ചെന്നിത്തലയിലെ പ്രാദേശിക ഘടകങ്ങൾക്കും കോൺഗ്രസ്-എൽ.ഡി.എഫ് ജനപ്രതിനിധികൾക്കും ഒരേ ആശയഗതിയാണുള്ളത്. കോൺഗ്രസ് വിമതനായ ദിപു പടകത്തിൽ ഇപ്പോൾ കോൺഗ്രസിനോട് ആഭിമുഖ്യം പുലർത്തുന്നുണ്ട്. ഇതോടെ ഭരണസമിതിയിൽ ഏഴ് അംഗങ്ങളുള്ള ഏറ്റവും വലിയ ഒറ്റക്കക്ഷിയായി കോൺഗ്രസ് മാറി. ഇടത്-വലത് മുന്നണികൾക്കായി 12 അംഗങ്ങളുണ്ട്.
പ്രസിഡൻറുസ്ഥാനത്തേക്ക് മത്സരം വന്നപ്പോൾ അന്ന് കോൺഗ്രസിലെ ആറുപേരും വോട്ടുചെയ്താണ് ചെന്നിത്തലയിൽ വിജയമ്മ ഫിലേന്ദ്രൻ പ്രസിഡൻറായത്. വൈസ് പ്രസിഡൻറായ കോൺഗ്രസിലെ രവികുമാറിന് ഒരു എൽ.ഡി.എഫ് സ്വതന്ത്രയുടെ വോട്ടുകിട്ടിയതാണ് ജയിക്കാൻ കാരണമായത്.
എന്നാൽ, യു.ഡി.എഫിെൻറയോ ബി.ജെ.പിയുടെയോ പിന്തുണയോടെ ഒരിടത്തും ഭരിക്കേണ്ടെന്ന് സി.പി.എം സംസ്ഥാനതലത്തിൽ എടുത്ത തീരുമാനത്തെ തുടർന്ന് ജില്ല കമ്മിറ്റി വിജയമ്മയോട് രാജിവെക്കാൻ ആവശ്യപ്പെടുകയായിരുന്നു. രണ്ട് എൽ.സി ലോക്കൽ കമ്മിറ്റികളുെടയും പ്രദേശത്തെ മുതിർന്ന നേതാക്കളുടെയും അഭിപ്രായമനുസരിച്ചുമാത്രം തീരുമാനമെടുക്കൂഎന്നാണ് വിജയമ്മ പറയുന്നത്. രാജിവെക്കേണ്ട എന്നാണ് ഏരിയ കമ്മിറ്റിയിലെ പ്രബലവിഭാഗത്തിെൻറ അഭിപ്രായം.
രാജിവെച്ചാൽ ബി.ജെ.പി അംഗമായിരിക്കും പ്രസിഡൻറാകുക. ചെങ്ങന്നൂർ എം.എൽ.എയായ സജി ചെറിയാൻ പാർട്ടി ജില്ല സെക്രട്ടറിയായിരിക്കെ 2015ൽ ഇരമത്തൂർ രണ്ടാം വാർഡിൽനിന്നുള്ള ജിനു ജോർജിനെ പ്രസിഡൻറാക്കാനായിരുന്നു തീരുമാനം. എന്നാൽ, ഇത് ലംഘിച്ച് ഇ.എൻ. നാരായണനെ പ്രസിഡൻറായി െതരഞ്ഞെടുത്തു. തുടർന്ന്, ജില്ല കമ്മിറ്റി സ്ഥാനം ഒഴിയണമെന്ന് ശാഠ്യം പിടിച്ചു. മുഖം രക്ഷിക്കാനായി രാജി വാങ്ങുകയും പിന്നീട് പ്രാദേശിക വികാരം കണക്കിലെടുത്ത് വീണ്ടും പ്രസിഡൻറാകാൻ നിർദേശിക്കുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.